ചെറുവാടി ദശദിന പ്രഭാഷണ പരമ്പരക്ക് ഇന്ന് സമാപനം : സമാപന സംഗമം ഖലീല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

 
മുക്കം | വിശുദ്ധ ഖുര്‍ആനിന്‍റെ ആഴങ്ങളിലേക്കുള്ള പഠനത്തിലൂ ടെ ആയിരങ്ങളില്‍ അറിവിന്‍റെ ആത്മ വെളിച്ചം നല്‍കി പതിമൂന്നാമത് ചെറുവാടി ദശദിന ഖുര്‍ആന്‍ പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും.

സമാപന സംഗമത്തിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.മലബാറിലെ ഏറ്റവും വലിയ പ്രഭാഷണ പരമ്പരയായ പ്രഭാഷണത്തിന്‍റെ പതിമൂന്നാമത് വാര്‍ഷിക പ്രഭാഷണം നിറഞ്ഞ സദസ്സോടെയാണ് പൂര്‍ത്തീകരിക്കുന്നത്.ദിവസവും നൂറുകണക്കിന് ആളുകളാണ് ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തില്‍ പ്രഭാഷണത്തിനായി ഒത്തു കൂടുന്നത്.പാതിരാ പ്രഭാഷണങ്ങളും സുവിശേഷങ്ങളും നന്മയും ശാന്തിയും വിളിച്ചോതിയ മത പ്രഭാഷണ ചടങ്ങുകള്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിഹാസത്തിനും അപകീര്‍ത്തി പെടുത്തുന്നതിനും വഴിമാറുന്ന പുതിയ കാലത്താണ് ചെറുവാടി പ്രഭാഷണ പരമ്പര ശ്രദ്ധേയമാകുന്നത്.പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ ശാഫി സഖാഫി മുണ്ടമ്പ്രയുടെ മികച്ച അവതരണ രീതിയും നാട്ടുകാരുടെ പഴുതടച്ച സംഘാടനവുമാണ് പരിപാടിയുടെ മാറ്റു കൂട്ടുന്നത്.പൂര്‍വ്വ സൂരികളായ ഖുര്‍ആന്‍ പണ്ഡിതര്‍ നിരീക്ഷിച്ച വസ്തുതകള്‍ വളച്ചു കെട്ടില്ലാതെ സംഗ്രഹിച്ച് അവതരിപ്പിക്കുന്ന പ്രഭാഷകന്‍റെ ശെെലിയും കാടു കയറിയുള്ള അവതരണമോ ഇതര മതസ്ഥരെയോ സംഘടനകളെയോ കുറ്റപ്പെടുത്താതെയുള്ള രീതിയുമാണ് പ്രഭാഷണത്തിലെ പ്രധാന ആകര്‍ഷം. ഇന്ന് പ്രഭാഷണം സമാപിക്കുന്നതോടെ നൂറ്റി മുപ്പത് ദിനങ്ങള്‍ ഒരേ വേദിയില്‍ ഒരേ പ്രഭാഷകന്‍ എന്ന ശ്രദ്ധേയമായ നേട്ടവും പ്രഭാഷണ പരമ്പരക്ക് കെെവരികയാണ്.ഇന്നലെ നടന്ന 
ഒന്‍പതാം ദിന പ്രഭാഷണ സദസ്സില്‍ കീലത്ത് മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷനായി.സയ്യിദ് ഖാസിം അഹ്ദല്‍ തങ്ങള്‍,എന്‍ അലി അബ്ദുല്ല,അബ്ദുല്ല സഅദി,നാസര്‍ ചെറുവാടി ,ടി പി മുഹമ്മദ് കുട്ടി സഖാഫി ,മജീദ് പൂത്തൊടി സംബന്ധിച്ചു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു