പ്രൈമറി സ്കൂൾ മേഖല. സർക്കാർ പുനർവിചിന്തനം നടത്തുക.ഉബൈദുള്ള എം. എൽ. എ


മലപ്പുറം : പ്രൈമറി സ്കൂളുകളുടെ അക്കാദമിക മുന്നേറ്റത്തിനും അവിടങ്ങളിലെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും കുട്ടികളുടെ കലാ കായിക അഭിവൃദ്ധിക്കായി പ്രവർത്തിക്കുകയും ചെയ്യേണ്ട പ്രധാനാദ്ധ്യാപകരെ ഉച്ച ഭക്ഷണ വിതരണത്തിനും അതിന് ഫണ്ട് കണ്ടെത്താനും ഏല്പിച്ച് പ്രയാസപ്പെടുത്തുന്ന സർക്കാർ ഇത്തരം കാര്യങ്ങളിൽ പുനർവിചിന്തനം നടത്തണമെന്ന് പി. ഉബൈദുള്ള എം എൽ എ പ്രസ്താവിച്ചു. 



കേരളത്തിലെ ഗവൺമെന്റ് പ്രൈമറി പ്രധാനാദ്ധ്യാപകരുടെ ഏക സംഘടനയായ കെ. ജി. പി. എസ്. എച്. എ യുടെ മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


പ്രധാനാദ്ധ്യാപകരെ ഉച്ച ഭക്ഷണ ഫണ്ട് നൽകാതെയും യഥാ സമയം അർഹമായ ആനുകൂല്യങ്ങൾ നൽകാതെയും പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഉണർത്തി. 



ഖാദർ കമ്മീഷൻ ശുപാർശ ചെയ്ത പഞ്ചായത്ത് എജുക്കേഷൻ ഓഫീസർ തസ്തിക സൃഷ്ടിച്ച് പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ പ്രൊമോഷൻ ഉറപ്പ് വരുത്തണമെന്ന് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു


. അബ്ദു വിലങ്ങപ്പുറം അദ്ധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കെ. വി. എൽദോ ഉൽഘാടനം ചെയ്തു. ഇ. ടി. കെ. ഇസ്മായിൽ ഉപഹാര സമർപ്പണം നടത്തി. വി. നാരായണൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കൗൺസിൽ യോഗം സാലിം എളേറ്റിൽ നിയന്ത്രിച്ചു. ബിജു തോമസ്, സി. എം. മുസ്തഫ കട്ടുപ്പാറ, സലീന വില്ലൻ, ഒ. കെ. അബ്ദുൽ കരീം, അമീർ ഷാ മുഹമ്മദ്, ഷീബ. കെ മാത്യു, അയ്യൂബ് എം. ടി, റഷീദ് പി. എം, എം. പി. ഹംസ, പി. പി. സെയ്തലവി, സംസാരിച്ചു. അബ്ദുൽ അസീസ്, സുധാകരൻ, അഷ്റഫ്, മുജീബ് റഹ്മാൻ, അബ്ദുൽ ഗഫൂർ, ശിവപ്രസാദ്, സംഘടനാ ചർച്ചയിൽ പങ്കെടുത്തു. പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ.സി. മൊയ്തീൻ കുട്ടി കൊണ്ടോട്ടി (പ്രസിഡന്റ്) സിന്ധു എടപ്പാൾ, സുധാകരൻ അരീക്കോട് (വൈസ് പ്രസിഡന്റ്) സി. എം. മുസ്തഫ വണ്ടൂർ (ജനറൽ സെക്രട്ടറി) മുജീബ് റഹ്മാൻ തിരൂർ,സുലൈമാൻ താനൂർ (ജോയിന്റ് സെക്രട്ടറി) ഫസീല കുറ്റിപ്പുറം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു