ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 12 ചിറ്റാലിപ്പിലാക്കൽ പരിസരത്ത് കാട്ടു പന്നികളുടെ ശല്യം മൂലം കർഷകർ തീരാ ദുരിതത്തിൽ

   


 
 .


കൂളിമാട് : ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 12 ചിറ്റാരിപ്പിലാക്കൽ പരിസരത്ത് കാട്ടു പന്നികളുടെ ശല്യം മൂലം കർഷകർ തീരാ ദുരിതത്തിൽ .

പാട്ടത്തിനെടുത്ത ഭൂമിയിൽ അല്ലാതെയും കൃഷി ചെയ്യുന്ന കർഷകർക്ക് കാട്ടുപന്നികളുടെ ശല്യം കാരണം വൻ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കർഷകർ പറയുന്നു.


കാട്ടുപന്നികളുടെ ശല്യം കുറക്കാൻ കാടുവെട്ടിയും ലൈസൻസ് ഉള്ള ഷൂട്ടർമാരെ കൊണ്ടുവന്നു സാധ്യമായ പരിഹാര നടപടികൾ ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.


ബാങ്കിൽ നിന്ന് ലോണെടുത്തും വൻതുക പാട്ടം നൽകിയും കൃഷി ചെയ്യുന്ന കർഷകർ കാട്ടുപന്നികളുടെ കൃഷി നശിക്കുന്നത് കാരണം സഹിക്കാനാവുന്നില്ലെന്നും ഇനിയും ഇത് തുടരുകയാണെങ്കിൽ കൃഷി മേഖല വിട്ടു പോകേണ്ടി വരുമോ എന്നും കർഷകർ ആശങ്കപ്പെടുന്നു.

മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിൽ കാട്ടുപന്നികളുടെ ശല്യം കാരണം അന്യസംസ്ഥാനങ്ങളിൽ നിന്ന് ലൈസൻസ് ഉള്ള ഷൂട്ടർമാരെ കൊണ്ടുവന്നു കാട്ടുപന്നി ശല്യം കുറക്കാൻ ശ്രമിച്ചിരുന്നതായും കർഷകർ ചൂണ്ടിക്കാട്ടുന്നു .

ഏതായാലും കാട്ടുപന്നി ശല്യം കുറക്കാൻ ക്രിയാത്മ ഇടപെടൽ ഉണ്ടാവണമെന്ന് കർഷകർ ഒന്നടങ്കം ആവശ്യപ്പെടുകയാണ്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു