എളമരം ഇരട്ട മൊഴി റോഡ് വാട്ടർ അതോറിറ്റി നവീകരണ ജോലികൾ : ഓവർസിയർമാർ എളമരം ഇരട്ടമൊഴി റോഡ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി ചർച്ച നടത്തി.

 എളമരം ഇരട്ട മൊഴി റോഡ് വാട്ടർ അതോറിറ്റി നവീകരണ ജോലികൾ : ഓവർസിയർമാർ എളമരം ഇരട്ടമൊഴി റോഡ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി ചർച്ച നടത്തി.


എളമരം ഇരട്ട മൊഴി റോഡ് വാട്ടർ അതോറിറ്റി നവീകരണ ജോലികൾ ഒരാഴ്ചയ്ക്കകം തുടങ്ങുമെന്നും ടാറിംഗ് ലഭിക്കാനാവശ്യമായ നടപടിക്രമങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും ഓവർസിയർമാർ എളമരം ഇരട്ട മൊഴി റോഡ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളോട് പറഞ്ഞു.

ഞായറാഴ്ച രാവിലെ 11 മണിക്ക് മപ്രം മുട്ടുങ്ങൽ കുറുബ്ബീസ് പിടികയിൽ വെച്ചാണ് അധികൃതർ ആക്ഷൻ കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തിയത് .

മുഹമ്മദ് ഹുസൈൻ കെ പി , മജീദ് ചീക്കപള്ളി ,അഷ്റഫ് മപ്രം, ശബീറലി പള്ളിപ്പറമ്പൻ എന്നിവരാണ് ചർച്ച നടത്തിയത്.

വാട്ടർ അതോറിറ്റി ഓവർസിയർ കമാൽ, ചീക്കോട്ട് കുടിവെള്ള പദ്ധതിയുടെ ഓവർസിയർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കാസർകോട്ടുകാരനായ കരാറുകാരൻ നിർമ്മാണം വൈകിപ്പിക്കുന്നതിൽ നാട്ടുകാർക്കുള്ള ആശങ്ക അധികൃതരെ
ആക്ഷൻ കമ്മിറ്റി അംഗങ്ങൾ ബോധ്യപ്പെടുത്തി.

കലാലയങ്ങളിൽ പോകുന്ന ചെറിയ കുട്ടികളടക്കം ജീവൻ പണയം വെച്ചാണ് പോകുന്നതെന്നും കൂളിമാട് ,എളമരം കടവ് പാലങ്ങൾ ഉദ്ഘാടനം ചെയ്തതോടെ വാഹനങ്ങൾ പെരുകിയത് അപകടങ്ങൾ ഏത് നിമിഷവും വരുമെന്ന് അവസ്ഥയിലാണെന്നും അധികൃതരെ ബോധ്യപ്പെടുത്തി.

വാട്ടർ അതോറിറ്റിയുടെ ജോലികൾ കഴിഞ്ഞാൽ ഉടൻ മൂന്നുവർഷങ്ങൾക്കു മുമ്പ് പാസായ അഞ്ചു കോടിയുടെ നവീകരണ ജോലികൾ നടക്കാനുണ്ടെന്നും ഇനിയും വൈകുന്ന പക്ഷം ഇത് പ്രൊജക്ടിനെ ബാധിക്കുമെന്നും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ അധികൃതരോട് ആശങ്ക .
പങ്ക് വെച്ചു.

ടാറിങ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലുള്ള സാങ്കേതികത അധികൃതർ നാട്ടുകാർക്ക് വിശദികരിച്ചു നൽകി.


കരാറുകാരനിൽ നിന്ന് ഏതെങ്കിലും തരത്തിൽ വീഴ്ച വരുന്നുവെങ്കിൽ തക്കതായ നടപടികൾ ഉണ്ടാവുമെന്നും നിർമ്മാണം ആരംഭിക്കുന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്നും നാട്ടുകാരോട് അധികൃതർ വിശദീകരിച്ചു.

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു