കുട്ടികളിൽ കൗതുകമുണർത്തി :ബി ആർ അംബേദ്കർഭരണ ഘടന വായിച്ചു.എളമരം ബി ടി എം ഒ യു പി സ്കൂളിലെ റിപ്പബ്ലിക് ദിനാചരണം വ്യത്യസ്തമായി



വാഴക്കാട് :ഇന്ത്യയുടെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾക്ക് മുന്നിൽ ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കർ ഭരണ ഘടന ആമുഖം വായിക്കാനെത്തിയത് കുട്ടികളിൽ കൗതുകമുണർത്തി .

റിപ്പബ്ലിക് ദിനാചാരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു.ദേശീയ പതാക ഉയർത്തൽ,അസംബ്ലി, ഭരണ ഘടന ക്വിസ്, ഭരണ ഘടന രൂപീകരണം നാൾ വഴികൾ വിവരണം,എന്നിവ നടന്നു. '


പ്രധാന അധ്യാപകൻ ഒ എം നൗഷാദ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സുധ കെ ടി പതാക ഉയർത്തി. സാമൂഹ്യ ശാസ്ത്രക്ലബ്ബ്‌ കൺവീനർ ഷാകിറ കെ അധ്യക്ഷത വഹിച്ചു. റഫീഖ് ടി കെ, സാജിദ പി, രാകേന്ദു കെ വർമ്മ, ഹസീന ടി കെ, റീഷ്മ ദാസ് എം പി, ഹഫ്സ ടി പി, സാനിബ കെ, അബ്ദുൽ മജീദ് കെ, സർഫാസ്, ഫിർദൗസ് ബാനു പ്രസംഗിച്ചു. സ്കൂൾ ലീഡർ മെഹസ് ഒ, ഡെപ്യൂട്ടി ലീഡർ ഹനീന ഷെറിൻ, നൗഷിൽ നേതൃത്വം നൽകി

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു