മപ്പുറത്തുകാർക്ക് മറക്കാനാവില്ല കൂട്ടക്കടത്ത് ബാബുവിനെ .

മപ്പുറത്തുകാർക്ക് മറക്കാനാവില്ല കൂട്ടക്കടവത്ത് ബാബുവിനെ .

 ദീർഘകാലം കുളിമാട് കടവിൽ കടവ്കാരനായിരുന്നു ബാബു. 

അതോടൊപ്പം , മപ്പുറത്തുകാരനായി ജീവിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ബാബു വിടവാങ്ങിയന്ന വാർത്ത താങ്ങാനാവുന്നില്ല.

 ബാബു, ഒരു കടവുകാരനായിരുന്നില്ല, ഞങ്ങളിൽ ഒരാളായിരുന്നു.

 ആ തലമുറയിൽ പെട്ടവർക്ക് ബാബുവിന്റെ പാട്ടുകളും വരികളും ഇന്നും കാണാപ്പാഠമാണ് .

ആ ചുണ്ടുകളിൽ നിന്നും ബഹിർഗമിച്ച നാദവീചികൾ ശ്രവണ പടങ്ങളിലേക്ക് പടരുമ്പോൾ അനിർവചനീയമായ സംഗീതമായി മാറുകയായിരുന്നു . 

എത്ര പ്രയാസപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് എവിടേക്ക് പോവുകയാണെങ്കിലും ബാബുവിന് ഒരു പരിഹാരം ഉണ്ടാകുമായിരുന്നു.

 വലിയ വെള്ളപ്പൊക്കത്തിലായാലും ബാബുവിന്റെ കൂടെ തോണിയിൽ യാത്ര ചെയ്യാൻ ആർക്കും ധൈര്യമായിരുന്നു.


 എപ്പോൾ കണ്ടാലും സ്നേഹത്തോടെ മാത്രം പെരുമാറുകയും നല്ലത് മാത്രം പറയുകയും ചെയ്ത ബാബുവാണ് ഇന്ന് വിട പറഞ്ഞത് .

 ഞങ്ങൾക്ക് താങ്ങാവുന്നതിനപ്പുറമാണ് ബാബുവിന്റെ വേർപാട്.

പാഴൂർ സ്കൂളിൽ പഠിച്ച വിദ്യാർഥികൾക്ക് ബാബുവിന്റെ ഓർമ്മകൾ മറക്കാനാവില്ല .

ബാബുവിന്റെ ഖബറിടങ്ങളെ
നാഥൻ സ്വർഗ്ഗീയ പൂന്തോപ്പാക്കട്ടെ..ആമീൻ

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു