എളമരം ഇരട്ട മൊഴി റോഡ് : വാട്ടർ അതോറിറ്റി നവീകരണ ജോലികൾ ഒരാഴ്ചയ്ക്കകം തുടങ്ങും. :നാട്ടുകാർ അധികൃതർക്ക് നൽകിയ പരാതിയെ തുടർന്നാണ് ശക്തമായ നടപടി.


എളമരം ഇരട്ട മൊഴി റോഡ് : വാട്ടർ അതോറിറ്റി നവീകരണ ജോലികൾ ഒരാഴ്ചയ്ക്കകം തുടങ്ങും. :
നാട്ടുകാർ അധികൃതർക്ക് നൽകിയ പരാതിയെ തുടർന്നാണ് ശക്തമായ നടപടി.



എടവണ്ണപ്പാറ : എളമരം ഇരട്ട മൊഴി വാട്ടർ അതോറിറ്റി നവീകരണ ജോലികൾ ഒരാഴ്ചയ്ക്കകം തുടങ്ങും.നാട്ടുകാർ അധികൃതർക്ക് നൽകിയ പരാതിയെ തുടർന്നാണ് ശക്തമായ നടപടി.

നാട്ടുകാരുടെ പരാതിയിൽ കരാറുകാരനെ വാട്ടർ അതോറിറ്റി ഓഫീസിൽ വിളിച്ചു ശക്തമായ താക്കീത് നൽകുകയായിരുന്നു.

ടാറിങ് ലഭിക്കാനുള്ള താമസമൊഴികെ ബാക്കിയെല്ലാം ശരിയാണെന്നും ഉടൻതന്നെ പണി തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്.

നാട്ടുകാർ നൽകിയ പരാതിയിൽ കരാറുകാരനെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും എക്സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്റ്റൻറ് എക്സികുട്ടീവ് എഞ്ചിനിയർ അടക്കമുള്ളവരുടെ യോഗത്തിലാണ് ശക്തമായ താക്കീത് നൽകിയത്.


ഇതോടെ ,കൂളിമാട് ,എളമരം കടവ് പാലങ്ങൾ ഉദ്ഘാടനം ചെയ്തതോടെ ഗതാഗത സാന്ദ്രത കൂടിയ റോഡിൽ ഏത് സമയവും അപകടം പറ്റുമെന്ന സ്ഥിതിയിലായിരുന്നു.


എന്നാൽ , കരാറുകാരൻ പണി വൈകിപ്പിച്ചതിനാൽ റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന അവസ്ഥയിലായിരുന്നു.


റോഡ് നവീകരണത്തിനായി ചെയ്ത മെറ്റലുകൾ റോഡിൽ ചിന്നി ചിതറി കിടക്കുകയാണ് ഇപ്പോൾ .ഇതും അപകടങ്ങൾക്ക് വഴി തെളിയിച്ചിരുന്നു.

അതേസമയം, നവീകരണ ജോലികൾക്ക് ശേഷം തുടങ്ങാനിരിക്കുന്ന അഞ്ചു കോടിയുടെ ജോലികൾ ഇനിയും നീളുമെന്ന ഭയത്തിലാണ് നാട്ടുകാർ.

ഇതിനെ തുടർന്നാണ് നാട്ടുകാർ ശക്തമായി പ്രതിഷേധിച്ച് രംഗത്തിറങ്ങി കരാറുകാരനെ വികാരം അറിയിച്ചത്.

അതോടൊപ്പം, വാട്ടർ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരെ നാട്ടുകാർ പ്രതിഷേധം അറിയിച്ചിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു