കൊന്നാര് മഖാം ഉറൂസ് സമാപിച്ചു

 
 
 



എടവണ്ണപ്പാറ : ചരിത്ര പ്രസിദ്ധമായ മപ്രം കൊന്നാര് മഖാം ഉറൂസ് സമാപിച്ചു.. മഖാം കമ്മറ്റി ട്രഷർ കെ സി കുഞ്ഞിക്കോയ തങ്ങൾ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ച നാല് ദിവസങ്ങളിലായി നടന്ന ഉറൂസിൽ മുനീർ ഹുദവി വിളയിൽ, പേരോട് മുഹമ്മദ് അസ്ഹരി എന്നിവർ പ്രഭാഷണം നടത്തി.
ബ്രിട്ടീഷ് പട്ടാളത്തിന് എതിരെ വിരേതിഹാസം രചിച്ച കൊന്നാര് മഖാം ഉറൂസിന് നിരവധിയാളുകൾ പങ്കെടുത്തു.
 ദിക്റ് ദുആ സദസിന് മഖാം കമ്മറ്റി ചെയർമാൻ സയ്യിദ് മുഹമ്മദ് ജുനൈദ് തങ്ങൾ ബുഖാരി മാട്ടൂൽ നേതൃത്വം നൽകി. 
സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി
 പങ്കെടുത്തു .
സാംസ്‌കാരിക സമ്മേളനത്തിൽ  ഇ ടി മുഹമ്മദ് ബഷീർ എം പി, ടി വി ഇബ്രാഹിം എം എൽ എ,ശുക്കൂർ അഹ്‌സനി ,
 ബി എസ് കെ തങ്ങൾ, റശീദ് ബാഖവി,
ജബ്ബാർ ഹാജി, ആറ്റ കോയ തങ്ങൾ മണപ്പാട്ട്,
അബൂബക്കർ പൂക്കുഞ്ഞികോയ തങ്ങൾ കുന്നത്ത്, തുടങ്ങിയവർ സംബന്ധിച്ചു. കെ.സി. മുത്തു കോയതങ്ങൾ സ്വാഗതവും 
  സയ്യിദ് അഹമദ് കബീർ മദനി നന്ദിയും പറഞ്ഞു.



 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു