എളമരം ബി ടി എം ഒ യു പി സ്കൂളിൽ രക്തസാക്ഷി ദിനാചരണം നടത്തി


എടവണ്ണപ്പാറ :മഹാത്മജിയുടെ എഴുപത്തിയാറാം രക്തസാക്ഷിദിനം സർവ്വമത പ്രാർത്ഥനയോടെ എളമരം ബി ടി എം ഒ യു പി സ്കൂളിൽ ആചരിച്ചു.
വിവിധ മത പ്രാർത്ഥനകൾക്ക് ഖുർആൻ പാരായണം അമീൻ , ഗീത പാരായണം ദേവിക , ബൈബിൾ സിതാര എന്നിവർ നിർവ്വഹിച്ചു .
ഗാന്ധി ദർശൻ, ജെ ആർ സി, ക്ലബ്ബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടികൾ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി സക്കറിയ ഉദ്ഘാടനം ചെയ്തു.പി ടി എ വൈസ് പ്രസിഡന്റ്‌ ശ്രേദാസ് വെട്ടത്തൂർ അധ്യക്ഷത വഹിച്ചു. 
ഗാന്ധി ദർശൻ ക്ലബ്ബ്‌ കൺവീനർ റീഷ്മദാസ് ഗാന്ധി സ്മരണ നിർവ്വഹിച്ചു. വിദ്യാരംഗം കൺവീനർ രാകേന്ദു കെ വർമ്മ ഗാന്ധി കവിത ആലപിച്ചു..ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശരീഫ ചിങ്ങംകുളത്തിൽ,സ്കൂൾ മാനേജർ കെ വി മുഹമ്മദ്‌,എം ടി എ വൈസ് പ്രസിഡന്റ്‌ ആരിഫ,സുധ കെ ടി, റഫീഖ് ടി കെ, ഹസീന ടി കെ, ഹഫ്സ ടി പി, സാജിത എം കെ, സാനിബ കെ, നല്ല പാഠം കോ കോർഡിനേറ്റർ മജീദ് കെ, സർഫാസ് എ പി എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ ഒ എം നൗഷാദ് സ്വാഗതവും ജെ ആർ സി കൺവീനർ സാജിദ പി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു