"യു.എ.ഖാദർ സ്മാരക സംസ്ഥാന സാഹിത്യപുരസ്ക്കാരം"രാമകൃഷ്ണൻ സരയു ഏറ്റുവാങ്ങി

 
"യു.എ.ഖാദർ സ്മാരക സംസ്ഥാന 
സാഹിത്യപുരസ്ക്കാരം"രാമകൃഷ്ണൻ സരയു ഏറ്റുവാങ്ങി.
  "ഗണിതചിന്തനങ്ങളുടെ കുളിർമഴപ്പെയ്ത്തുകൾ " എന്ന പുസ്തകത്തിനാണ് യുഎ ഖാദർ സ്മാരക സംസ്ഥാന സാഹിത്യ പുരസ്കാരം ലഭിച്ചത്.
 
  പേരാമ്പ്ര റീജിയനൽ കോ.ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സാഹിത്യ അക്കാദമി അവാർഡ്ജേതാവും മലയാളത്തിന്റെ പ്രിയ എഴുത്തുകാരനുമായ യു.കെ.കുമാരനിൽ നിന്ന് രാമകൃഷ്ണൻ സരയു അവാർഡ് ഏറ്റുവാങ്ങി.


 വിവിധ മേഖലകളിലായി ഇരുപതോളം പേർക്ക് പുരസ്ക്കാരം വിതരണം ചെയ്തു.നാടകരചയിതാവും തിരക്കഥാകൃത്തും സംഗീതനാടക അക്കാദമി അവാർഡു ജേതാവുമായ പ്രദീപ്കുമാർ കാവുന്തറ എല്ലാവർക്കും അംഗീകാരപത്രവും നല്കി.
         

      ഭാഷാശ്രീ സാംസ്ക്കാരിക വേദിയൊരുക്കിയ ചടങ്ങിൽ കേരളത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള എഴുത്തുകാർ പങ്കെടുത്തു. ഭാഷാശ്രീ മുഖ്യ പത്രാധിപർ പ്രകാശൻ വെള്ളിയൂർ, ശ്രീ. സദൻ കല്പത്തൂർ, ശ്രീ. ജോസഫ് പൂതക്കുഴി എന്നിവർ ചടങ്ങിന് നേതൃത്വം നല്കി. ഒപ്പം കവിയരങ്ങും പുസ്തകപ്രകാശനവും ഉണ്ടായിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു