ജനുവരി - 25ദേശീയ വിനോദ സഞ്ചാര ദിനം : യാത്രകളെ പ്രണയിച്ച് എബിൻ മാഷ്

ജനുവരി - 25
ദേശീയ വിനോദ സഞ്ചാര ദിനം 
യാത്രകളെ പ്രണയിച്ച് എബിൻ മാഷ്

 
എടവണ്ണപ്പാറ:
കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിൽ എബിൻ സന്ദർശിച്ചത് ഇന്ത്യയിലെ മുന്നൂറ്റി മുപ്പത്തോളം വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

ഇന്ത്യയെ യാത്രകളിലൂടെ പഠിക്കുകയാണ് കൊണ്ടോട്ടി വിളയിൽ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ട്രാവൽ ആൻഡ് ടൂറിസം അധ്യാപകനായ എബിൻ കെ. ഐ. 

 നാൽപത്തി രണ്ട് യുനെസ്കോ പൈതൃക കേന്ദ്രങ്ങളിൽ മുപ്പത്തി ആറെണ്ണവും എബിൻ സന്ദർശിച്ചിട്ടുണ്ട്.
 ട്രെയിൻ മാർഗമാണ് ഭൂരിഭാഗം സ്ഥലങ്ങളിലും പോയത്.


 യാത്രകളിലൂടെ ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും വിലപ്പെട്ടതാണ് എന്നാണ് എബിൻ പറയുന്നത്.

ടൂറിസവുമായി ബന്ധപ്പെട്ട് മുന്നൂറ്റി അമ്പതോളം ലേഖനങ്ങളും എബിൻ എഴുതിയിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന ട്രാവൽ ആൻഡ് ടൂറിസം ക്വിസ് മാസ്റ്റർ കൂടിയാണ് എബിൻ.

1998 മുതലാണ് ജനുവരി 25 ദേശീയ വിനോദ സഞ്ചാര ദിനമായി ആചരിച്ചു തുടങ്ങിയത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു