കോഴിക്കോട് റെയിഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ : ക്വിസ്മത്സരം : മുഹമ്മദ് മുസ്ലിയാർ ഒന്നാം സ്ഥാനം നേടി.

കോഴിക്കോട് റെയിഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സുന്നത്ത് മാസിക അടിസ്ഥാനമാക്കി നടത്തിയ കിസ് മത്സരത്തിൽ സ്വമദാനിയ നാലകം മദ്രസയിലെ മുഹമ്മദ് മുസ്ലിയാർ ഒന്നാം സ്ഥാനം നേടി.


ചൊവ്വാഴ്ച നാലകം സ്വമദാനിയ മദ്രസയിൽ നടന്ന മത്സരത്തിൽ 20 ഓളം മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു .

സുന്നത്ത് മാസിക അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ തസവ്വുഫ്, ഹദീസ് , ആത്മീയം , ജനറൽ എന്നീ മേഖലകളിൽ നിന്നായിരുന്നു ചോദ്യങ്ങൾ ഉണ്ടായിരുന്നത് .അബ്ദുറഹിമാൻ മുസ്‌ലിയാർ ക്വിസ് മത്സരം നിയന്ത്രിച്ചു .

റെയിഞ്ച് തലത്തിൽ നടത്തിയ മത്സരത്തിൽ രണ്ടാം തവണയാണ് മുഹമ്മദ് മുസ്ലിയാർ ഒന്നാംസ്ഥാനത്തിന് അർഹനാവുന്നത് .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു