ഉപ്പിലിട്ടത് തിന്നാൻഡാറൂണ് ഇഷ്ടം : കൂളിമാട് പാലം വിദേശികൾ സന്ദർശിക്കാനെത്തി

 



ബ്രിട്ടീഷുകാരനായ ഡാറൂണും അമേരിക്കക്കാരിയും വ്യാഴാഴ്ച രാത്രി 9 മണിക്കാണ് കൂളിമാട് പാലം സന്ദർശിക്കാൻ എത്തിയത്.ഡാറൂൺ ബ്രിട്ടനിലെ ബേമൗത്തിലാണ് താമസിക്കുന്നത്.
ഡാറൂൺ ഇത് അഞ്ചാം തവണയാണ് കേരളം സന്ദർശിക്കുന്നത്.കേരളം പ്രകൃതിഭംഗി കൊണ്ട് മനോഹരമാണെന്നും ഇവിടുത്തെ ജനങ്ങൾ ഏറെ കരുണയുള്ളവരാണെന്നുമാണ് ഇവർ പറയുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ സന്ദർശിച്ചെന്നും കേരളം പ്രകൃതി ഭംഗിക്കൊണ്ടും ജനങ്ങളുടെ നന്മ നിറഞ്ഞ സ്വഭാവം കൊണ്ട് ഏറെ പ്രത്യേകത ഉണ്ടെന്നും ഡാറൂൺ പറഞ്ഞു.ബ്രിട്ടീഷുകാർ ഇന്ത്യ നിരവധി വർഷങ്ങൾ ഭരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ചിരിക്കുക മാത്രമാണ് ചെയ്തത്.
കേരളത്തിലെ ഭക്ഷണങ്ങൾ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ബിരിയാണി ഇഷ്ടപ്പെടുന്നുവെന്നും അതോടൊപ്പം ഉപ്പിലിട്ടത് ഏറെ ഇഷ്ടമാണെന്നും അത് ഇപ്പോൾ ഇവിടെ നിന്ന് കഴിച്ചു വെന്നും ഡാറുൺ ചൂണ്ടിക്കാട്ടി.
ചെറുവാടി സ്വദേശികളോടൊപ്പമാണ് കൂളിമാട് പാലം കാണാൻ ഡാറൂണും അമേരിക്കക്കാരിയായ കൂട്ടുകാരിയും എത്തിയത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു