എടവണ്ണപ്പാറ അരീപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് പ്രദക്ഷിണം വെക്കാൻ സൗജന്യമായി സ്ഥലം നൽകിമതസൗഹാർദ്ധത്തിന് മാതൃകയാവുകയാണ് വട്ടപ്പാറ കെ.എം.റസാഖ് മധുരക്കുഴി

എടവണ്ണപ്പാറ : എടവണ്ണപ്പാറ അരീപുഴ ശ്രീകൃഷണ ക്ഷേത്രത്തിൽ
പ്രദക്ഷിണം വെക്കാൻ സ്ഥലം ഇല്ലാത്തതിനാൽ സൗജന്യമായി സ്ഥലം നൽകി മതസൗഹാർദ്ധത്തിന് മാതൃകയാവുകയാണ് വട്ടപ്പാറ കെ.എം.റസാഖ് മധുരക്കുഴി .

ധാരാളം ചടങ്ങുകൾ നടക്കുന്ന ക്ഷേത്രത്തിൻറെ തെക്കുഭാഗത്ത് സ്ഥലമില്ലാത്തതിനാൽ പ്രദക്ഷിണം ചെയ്യാൻ ഏറെ പ്രയാസപ്പെട്ടിരുന്ന സമയത്താണ് 
30 മീറ്റർ സൗജന്യമായി നൽകി കെ.എം റസാഖ് മാതൃകയായത്.   

സ്ഥലം ലഭിക്കുന്നതിനായി
സാമൂഹ്യ പ്രവർത്തകൻ അൽ ജമാൽ നാസറിനെ അമ്പല കമ്മിറ്റി സമീപിക്കുകയായിരുന്നു.

നാസറിൻ്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ
തീരുമാനമാവുകയും അന്നുതന്നെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി മതിൽ പൊളിച്ചു 
സൗകര്യം ഒരുക്കുകയായിരുന്നു .

മതസൗഹാർദ്ദത്തിന് ഏറെ മാതൃക കാണിച്ച കെ.എം റസാഖിനെയും അൽ ജമാൽ നാസറിനെയും ക്ഷേത്രകമ്മിറ്റി പ്രദക്ഷിണ ചടങ്ങിൽ ചടങ്ങിൽ ആദരിച്ചു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു