ചെറുവാടി ദശദിന ഖുര്‍ആന്‍ പ്രഭാഷണം : നൈറ്റ് മാർച്ച് മപ്രം ബുഖാരിയ്യ പരിസരത്ത് നിന്ന് ആരംഭിച്ചു.

ചെറുവാടി ദശദിന ഖുര്‍ആന്‍  പ്രഭാഷണം :   നൈറ്റ് മാർച്ച് മപ്രം ബുഖാരിയ്യ പരിസരത്ത് നിന്ന് ആരംഭിച്ചു.


മലബാറിലെ ഏറ്റവും വലിയ പ്രഭാഷണ പരമ്പരയായ ശാഫി സഖാഫി മുണ്ടമ്പ്രയുടെ ചെറുവാടി ദശദിന ഖുര്‍ആന്‍ പ്രഭാഷണത്തിന്

വിളംബരമായി നൈറ്റ് മാർച്ച് മപ്രം ബുഖാരിയ്യ പരിസരത്ത് നിന്ന് ആരംഭിച്ചു.പ്രഭാഷണം വെള്ളിയാഴ്ച കാന്തപുരം ഉസ്താദ്  ഉദ്ഘാടനം ചെയ്യും ആത്മജ്ഞാനത്തിന്റെ ഹൃദയ സാന്നിധ്യം എന്ന ശീര്‍ഷകത്തിലാണ് പതിമൂന്നാമത് വാര്‍ഷിക പ്രഭാഷണം നടക്കുന്നത് .കൊവിഡ് സാഹചര്യത്തില്‍ 3 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്.വിശുദ്ധ ഖുര്‍ആനിലെ മുപ്പത്തി മൂന്നാം അധ്യായമായ സൂറത്തുല്‍ അഹ്സാബ് ആണ്  ഈ വര്‍ഷത്തെ പ്രതിപാധ്യ വിഷയം. ടി.പി. മുഹമ്മദ് കുട്ടി സഖാഫി, കെ.ടി.അബ്ദുൽ ഹമീദ്, കെ.എം അബ്ദുൽ ഹമീദ്, ഖാസിം ചെറുവാടി, കുന്നത്ത് മമ്മദ്, അശ്റഫ് ഇ.കെ,മുഹമ്മദലി മുസ്ലിയാർ, ഓ അബൂബക്കർ മാസ്റ്റർ, മോയിൻ ബാപ്പു, കെ.പി അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി. ബുധനാഴ്ച രാത്രി 7 മണിക്കാണ് നൈറ്റ് മാർച്ച് ആരംഭിച്ചത്.,




  



  .


  


   

 

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു