ഓട്ടുപാറ- കൂളിമാട് റോഡ് : പൊതുമരാമത്ത് വകുപ്പിനോ ജില്ലാ പഞ്ചായത്തിനോ കൈമാറണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി.





ഓട്ടുപാറ കൂളിമാട് റോഡ് ആക്ഷൻ കമ്മിറ്റി പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിക്ക് നിവേദനം നൽകി.






എടവണ്ണപ്പാറ: ഓട്ടുപാറ- കൂളിമാട് റോഡ് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനോ ജില്ലാ പഞ്ചായത്തിനോ  കൈമാറണമെന്ന് ആവശ്യപ്പെട്ട്   ഓട്ടുപാറ കൂളിമാട് റോഡ് ആക്ഷൻ കമ്മിറ്റി പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിക്ക് നിവേദനം നൽകി.


ചൊവ്വാഴ്ച രാവിലെ അസിസ്റ്റൻഡ് സെക്രട്ടറി ലാലിക്കാണ് കൂളിമാട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകിയത്.


8 മീറ്റർ വീതിയുള്ള റോഡ് കൂളിമാട് പാലത്തിന്റെ പ്രധാന  സമീപന റോഡുകളിൽ ഒന്നാണ്.മലയോര മേഖലയിൽനിന്ന് എറണാകുളം ,കോഴിക്കോട് വിമാനത്താവളം, ശബരിമല തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കുളള   പ്രധാന റോഡാണിത്.


നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദ്ദേശപ്രകാരം ഊരാലുങ്കൽ ലേബർ സൊസൈറ്റി ഈ റോഡ് നവീകരണത്തിന് ആവശ്യമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.


മജീദ് കെ കെ ,മുഹമ്മദ് ഹുസൈൻ കെ പി , മജീദ് ചീക്കപള്ളി, അഷ്റഫ് മപ്രം എന്നിവരാണ് നിവേദനം നൽകിയത്.


വാഴക്കാട് പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് ആസ്തി രജിസ്ട്രറി ൽ നിന്ന്  പൊതുമരാമത്ത് , ജില്ലാ പഞ്ചായത്തിലേക്ക് കൈമാറുന്നതിന് ആവശ്യമായ തീരുമാനം ഉടൻ എടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു