എളമരം ഇരട്ട മൊഴി റോഡ് നവീകരണ ജോലികൾ വാട്ടർ അതോറിറ്റി റസ്റ്റോറേഷൻ വർക്കിന് ശേഷം തുടർനടകൾ സ്വീകരിക്കും :

എളമരം ഇരട്ട മൊഴി റോഡ് നവീകരണ ജോലികൾ വാട്ടർ അതോറിറ്റി റസ്റ്റോറേഷൻ വർക്കിന് ശേഷം തുടർനടകൾ സ്വീകരിക്കും :

കൊണ്ടോട്ടിയിൽ രണ്ടുദിവസം മുമ്പ് നടന്ന നവകേരള സദസ്സിൽ നൽകിയ പരാതിക്ക് മറുപടിയായാണ് ചീഫ് എൻജിനീയറുടെ ഓഫീസിൽ നിന്ന് പരാതിക്കാരനായ സിപിഎം സെക്രട്ടറി രാജഗോപാൽ മാസ്റ്റർക്ക് മറുപടി ലഭിച്ചത്.


എളമരം മുതൽ ഇരട്ട മൊഴി വരെ വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്.അത് പൂർത്തിയാക്കിയാൽ ഉടനെ റോഡ് പ്രവർത്തികൾ സ്വീകരിക്കുന്നതാണെന്നാണ് കത്തിൽ പറയുന്നത്.
വാട്ടർ അതോറിറ്റിയുടെ ജലമിഷൻ ജോലികൾക്ക് വേണ്ടിയായിരുന്നു റോഡ് കീറിമുറിച്ചത്. അതോറിറ്റി തന്നെ നന്നാക്കണമെന്ന് ഉത്തരവ് വന്നതിനെ തുടർന്ന് അനുബന്ധ ജോലികൾ നടന്നു വരികയാണന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

എളമരം ഇരട്ട മൊഴി റോഡിന് 5 കോടി രൂപ സർക്കാർ ഫണ്ട് അനുവദിച്ചിട്ട് രണ്ടു വർഷങ്ങൾ പിന്നിടുകയാണ്.
വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നേരിടുകയായിരുന്നു ഇതുവരെ .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു