സമുദ്ര മലിനീകരണത്തിനെതിരെ “സ്റ്റുഡന്റസ് ലാബ്“ സംഘടിപ്പിച്ചു

.

എടവണ്ണപ്പാറ : വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിലെ സയൻസ് ക്ലബ്ബും മീഡിയ സ്കൂളും സംയുക്തമായി ആക്കോട് വിരിപ്പാടം എ.എം. യു.പി സ്കൂളിൽ സമുദ്ര മലിനീകരണത്തിനെതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു.


പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രജീവികൾക്കുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ഫോട്ടോപ്രദർശനവും നടത്തി. സ്കൂളിലെ സയൻസ് ക്ലബ്, സീഡ്, എൻ ജി സി എന്നിവയും പ്രോഗ്രാമിൽ പങ്കാളികളായി.

സാഫി സയൻസ് ക്ലബ്‌ കൺവീനർ ഡോ. ശോണിമ പ്രദർശനം ഉദ്ഘാടനം ചെയ്തു.

സ്കൂളിലെ പ്രധാനാ ധ്യാപകൻ . പി. ആർ. മഹേഷ്‌ അധ്യക്ഷത വഹിച്ചു. അധ്യാപികയായ പ്രഭാവതി സ്വാഗതം പറഞ്ഞു. ജെ.എം. സി ഡിപ്പാർട്മെന്റ് മേധാവി ജംഷീൽ അബൂബക്കർ, എ. എം. യു. പി സ്കൂൾ അദ്ധ്യാപകൻ ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു. സാഫി സയൻസ് ക്ലബ് അംഗങ്ങളായ ഹൈഫ, ലിഫാന, നയീമ, ഹെന്ന ഷെറിൻ, ഫാത്തിമ റിഫ, മുഹ്സിന, സിയ, മാളവിക, മയൂഖ, ഹാഷിർ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു