വാഴയൂർ : ശ്രീധരൻ നികുതിയടച്ചു.നേരത്തെ നിശ്ചയിച്ച സത്യാഗ്രഹം പിൻവലിച്ചു.



വാഴയൂർ : കക്കോവ് പീടിക തടത്തിൽ ശ്രീധരൻ 1991 മുതൽ കൈവശം വെച്ച് 2022 -23 വരെ (30.06.22ന്) നികുതി അടച്ചു വന്നിരുന്ന 21.37 സെന്റ് ഭൂമിക്ക് താൽക്കാലിക തണ്ടപ്പേർ നൽകി കഴിഞ്ഞ തവണ അടച്ച അതേ അളവിൽ നികുതി സ്വീകരിച്ചു രസീത് നൽകി.
ഇക്കൊല്ലത്തെ നികുതി അടക്കാൻ ശ്രീധരന് സാധിച്ചിരുന്നില്ല.അത് കാരണം പി. എം. കിസാൻ പദ്ധതി പ്രകാരം കിട്ടിക്കൊണ്ടിരുന്ന പണവും ശ്രീധരന് ഇപ്പോൾ ലഭിക്കുന്നില്ല.
ഈ സാഹചര്യത്തിൽ നികുതി അടച്ചു കിട്ടുന്നത് വരെ വില്ലേജ് ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്താൻ ശ്രീ. ശ്രീധരൻ തീരുമാനിച്ചിരുന്നു.


പൊതു പ്രവർത്തകരായ അബ്ദുൽ അസീസ്. പി. പി., വാർഡ് മെമ്പർ ബാലകൃഷ്ണൻ പി. കെ, പി.കെ.എം ഹിബത്തുള്ള മാസ്റ്റർ, എം. സി. പി കൃഷ്ണൻ, പി. കൃഷ്ണൻ, എൻ. പ്രേമചന്ദ്രൻ, ഒ. അബ്ദു തുടങ്ങിവരുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർ സിബി തോമസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക തണ്ടപ്പേർ നൽകി കഴിഞ്ഞ തവണ അടച്ച അതേ അളവിൽ നികുതി സ്വീകരിച്ചു രസീത് നൽകിയത് 

വില്ലേജ് രേഖകൾ പ്രകാരം ശ്രീധരന്റെ പേരിൽ ഭൂമി ഇപ്പോൾ ഇല്ലെന്നാണ് പറഞ്ഞിരുന്നത്. വില്ലേജ് അധികൃതർ നിർദ്ദേശിച്ചതനുസരിച്ച് ശ്രീധരൻ കൊണ്ടോട്ടി താലൂക്ക് ഓഫീസിൽ സർവേ ചെയ്യാൻ അപേക്ഷ കൊടുത്തെങ്കിലും വർഷങ്ങളായുള്ള അപേക്ഷകൾ അവിടെ പെന്റിങ് ഉണ്ടെന്നും പെട്ടെന്ന് വേണമെങ്കിൽ ജില്ലാ കളക്ടറെ സമീപിക്കാനും താലൂക്ക് ഓഫീസിൽ നിന്നും നിർദ്ദേശിച്ചത് പ്രകാരം കളക്ടറെയും സമീപിച്ചിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ല.
ശ്രീധരനെപ്പോലെ നികുതി സ്വീകരിക്കാതിരുന്ന എ. വി. രവീന്ദ്രൻ, മേച്ചീരി വീരാൻ കുട്ടി എന്നിവരുടെ നികുതിയും രേഖകൾ പരിശോധിച്ച് അടുത്ത ദിവസം നികുതി സ്വീകരിക്കാം എന്ന ഉറപ്പ് ലഭിച്ച .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു