കൂളിമാടിൽ വയോജനപാർക്ക് പണിയണം

 


എടവണ്ണപ്പാറ:  : വിനോദസഞ്ചാരസാധ്യത വർധിച്ച കൂളിമാട് ചാലിയാർ തീരത്ത് വയോജനപാർ ക്ക് പണിയണമെന്ന് കൂളിമാട് വാർഡ് വയോജനക്ലബ്ബ് രൂപവത്കരണ യോഗം ആവശ്യഴ്ചപ്പെട്ടു. 

കൂളിമാട് ഭാഗത്ത് ഗവൺമെന്റ് അധീനതയിലുള്ള സ്ഥലത്താണ് വയോജന പാർക്ക് രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്.

എം.എൽ എ. പി.ടി. എ റഹീമിന്റെ നിർദേശ പ്രകാരം ഊരാലുങ്കൽ ലേബർ സൊസൈറ്റി ഇതു സംബന്ധിച്ച പഠനം നടത്തി പി.ടി. എ റഹീം എം.എൽ എക്ക് സമർപ്പിച്ചിരുന്നു. 

ചാലിയാർ പുഴയും ഇരുവഞ്ഞി പുഴയും സംഗമിക്കുന്നിടത്ത് നിർമ്മിക്കുന്ന വയോജന പാർക്കിന് ടൂറിസ സാധ്യത ഏറെയാണ്. 
കൂളിമാട് പാലം ഉദ്ഘാടന ശേഷം ഇരുഭാഗത്തും
വികസനം അതിവേഗം നടന്നു കൊണ്ടിരിക്കുകയാണ്.


വയോജന ക്ലബ്ബ് രൂപീകരണ യോഗത്തിൽ 
വാർഡ് മെമ്പർ കെ.എ. റഫീഖ് അധ്യക്ഷതവഹിച്ചു. കെ.സി. ഇമ്പിച്ചി ബീവി ഉദ്ഘാട നം ചെയ്തു. വി.എ. മജീദ്, കെ.സി. ഇസ്മാലുട്ടി, എൻ.എം. ഹുസൈൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.സി. ഇമ്പി ച്ചി ബീവി (പ്രസി.), ഇ.എം. അഹ മ്മദ് കുട്ടി (വൈ. പ്രസി.), അബ്ദു ള്ള മാനൊടുകയിൽ (ജന. സെക്ര.), കെ. മമ്മദ് (സെക്ര.), സി. മുഹമ്മദ് (ട്രഷ.).

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു