എടവണ്ണപ്പാറയിലെ ഗതാഗതക്കുരുക്ക് അടിയന്തര നടപടികൾ വേണമെന്ന ആവശ്യത്തിന് ശക്തിയാറുന്നു

.    
 

എടവണ്ണപ്പാറ : കൂളിമാട് കടവ് പാലം എളമരം കടവ് പാലം ഗതാഗതത്തിന് തുറന്നു നൽകിയതോടെ പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായ എടവണ്ണപ്പാറ ഗതാഗതക്കുരിക്കിൽ അകപ്പെടുന്നത് ഒരു പതിവു സംഭവവുമായി മാറിയിരിക്കുകയാണ്.


അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പരിഹാരനടപടികൾ ഇല്ലാത്തതിനാൽ നാട്ടുകാർ പ്രക്ഷുബ്ധരാണ്.

ചില സമയങ്ങളിൽ എടവണ്ണപ്പാറയിൽ ഗതാഗതക്കുരുക്ക് കാരണം എളമരം റോഡിൽ  
മീറ്ററുകളോളം വാഹനങ്ങൾ ക്യൂവിൽ നിൽക്കുന്നത് ഒരു പതിവു കാഴ്ചയായി മാറുകയാണ്.

എടവണ്ണപ്പാറയിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സിഗ്നൽ ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങളായി.

സിഗ്നൽ ലൈറ്റിന്റെ അഭാവം മൂലം നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.രണ്ടു ദിവസം മുമ്പ് ഇവിടെ അപകടം നടന്നിരുന്നു.
 
സിഗ്നൽ ലൈറ്റ് പുനസ്ഥാപിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും നടന്നില്ല.
അതോടൊപ്പം ,എടവണ്ണപ്പാറ നഗരത്തിൽ അനധികൃതമായി നിർമ്മിച്ച കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും ഇതുവരെ ശ്രമങ്ങൾ ഉണ്ടായിട്ടില്ല.

റവന്യൂ വകുപ്പ് മഞ്ഞവരെയും മഞ്ഞക്കുറ്റിയും എല്ലാം അടിച്ചിട്ടും സർക്കാർ ഭാഗത്തുനിന്ന് കട ഉടമകൾക്ക് നോട്ടീസ് നൽകിയത് അല്ലാതെ നടപടിക്രമങ്ങൾ ഉണ്ടായിട്ടില്ല എന്ന് എടവണ്ണപ്പാറ നഗരത്തെ അടിസ്ഥാനമാക്കിയുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വിവാദ വിഷയമാണ്.


അതേസമയം ,സിഗ്നലൈറ്റ് സംവിധാനം ഇല്ലെങ്കിൽ പോലും പോലീസുകാരുടെ സാന്നിധ്യം ഉറപ്പിക്കാത്തത് വലിയ വീഴ്ചയായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.


പോലീസുകാർ ഇല്ലാത്തതിനാൽ തോന്നിയ പോലെ വാഹനങ്ങൾ എടുക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാവുന്നു.

ഈ പശ്ചാത്തലത്തിൽ എടവണ്ണപ്പാറയിൽ സമാന്തര റോഡ് നിർമ്മിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

   അടിയന്തരമായി സിഗ്നൽ ലൈറ്റ് പുനസ്ഥാപിക്കുകയും പോലീസുകാരുടെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാർ പറയുന്നത്.



.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു