സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗത്തെ ഖത്തറിൽ വാഴയൂർ സർവീസ് ഫോറം പ്രതിനിധികൾ സന്ദർശിച്ചു

.


ആതുര സേവന രംഗത്ത് നിസ്വാർത്ഥ പ്രവർത്തനം നടത്തുന്ന വാഴയൂർ പഞ്ചായത്തുകാരി കൂടെ ആയ നർഗീസ് ബീഗം ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയപ്പോൾ വാഴയൂർ സർവീസ് ഫോറം പ്രതിനിധികൾ സന്ദർശിച്ചു.

 വാഴയൂർ സർവീസ് ഫോറം ഖത്തർ 
"സ്നേഹാദരം" പുരസ്കാരം ആതുര സേവന രംഗത്തെ മികവിന് നർഗീസ് ബീഗത്തിന് സമ്മാനിച്ചിരുന്നു. 

എല്ലാ രണ്ടു വർഷം കൂടും തോറും വാഴയൂർ പഞ്ചായത്തിൽ വിവിധ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്നവർക്ക് നൽകാറുള്ളതാണിത്. 

സ്വന്തം അനുഭവക്കുിപ്പുകൾ ഉൾക്കൊള്ളുന്ന " ഞാൻ നർഗീസ് ബീഗം" എന്ന പുസ്തകം . വി എസ് എഫ് ചീഫ് അഡ്വൈസർ മഷ്ഹൂദ് തിരുത്തിയാടിന് കൂടിക്കാഴ്ചക്കിടയിൽ നർഗീസ് ബീഗം കൈമാറി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു