മപ്രം :രണ്ട് റോഡുകൾ :എൻജിനീയർ , ഓവർസിയർ എസ്റ്റിമേറ്റിനായി സന്ദർശിച്ചു



മപ്രം എട്ടാം വാർഡിലെ ചോലക്കര അമ്പാളി റോഡ് ,മുട്ടുങ്ങൽ ചീക്കപ്പള്ളി റോഡിന് എസ്റ്റിമേറ്റ് എടുക്കുന്നതിന് എൻജിനീയറും ഓവർസിയറും ബുധനാഴ്ച സന്ദർശിച്ചു.

ചോലക്കര അമ്പാളി റോഡിന്റെ കുറച്ചു ഭാഗങ്ങൾ കോൺഗ്രീറ്റ് ചെയ്യാൻ ബാക്കി ഉണ്ടായിരുന്നു. അതിന്റെ എസ്റ്റിമേറ്റ് എടുക്കാനാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.

മുട്ടുങ്ങൽ ചിക്കപ്പള്ളി റോഡ് 350 മീറ്റർ നീളത്തിൽ ജോലികൾക്കായാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. റോഡിന്റെ അരിക് അര മീറ്റർ കോൺക്രീറ്റും ബാക്കി ടാറിംഗുമാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറയുന്നു.
 

എഞ്ചിനിയർ, ഓവർസിയർ കൂടാതെ, വാർഡ് മെമ്പർ സുഹ്റ വെളുമ്പിലാം കുഴി,
ഉസ്മാൻ ,അസൈൻ പള്ളിപ്പറമ്പൻ, മജീദ് ചീക്കപ്പള്ളി, സത്താർ ബാവ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
എ.എസ്, ടി.എസ് ലഭിച്ച് മാർച്ച് മാസത്തോടെ നിർമാണം തുടങ്ങാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു