ജലാലിയ ജംഗ്ഷനിൽ നടപ്പാത നിർമ്മാണം തുടങ്ങി



നിരവധി അപകടങ്ങൾക്ക് വേദിയായ എടവണ്ണപ്പാറ ജലാലിയ ജംഗ്ഷനിൽ     നടപ്പാതയും നിർമ്മിക്കാൻ അധികൃതർ ശ്രമം തുടങ്ങി. ശനിയാഴ്ച നടപ്പാതയുടെ കോൺക്രീറ്റ് നടക്കുകയാണ്.


200 മീറ്റർ   നീളത്തിലാണ്   നടപ്പാത നിർമ്മിക്കുന്നത്.

കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിമിന് ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കർ , ആസിഫ് മാസ്റ്റർ തുടങ്ങിയവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്റോഡ് സുരക്ഷയുടെ ഭാഗമായി ഫണ്ട് അനുവദിച്ചത്.നേരത്തെ കനം കുറഞ്ഞ കോൺക്രീറ്റായിരുന്നു ഉദ്ദേശിച്ചത് പരാതിയുടെ അടിസ്ഥാനത്തിൽ കട്ടികൂടിയ കോൺക്രീറ്റാണ് ഇപ്പോൾ നടക്കുന്നതെന്ന് ബ്ലോക്ക് മെമ്പർ പറഞ്ഞു.

  ജലാലിയ ജംഗ്ഷനിൽ സൂചന ബോർഡുകൾ ഇല്ലാത്തതിനാൽ നിരവധി അപകടങ്ങൾ ഈ ഭാഗത്തുണ്ടായിരുന്നു.


  ചാലിയപ്രം  ഗവൺമെൻറ് സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളും കാൽ നട യാത്രക്കാർക്കും   ഈ നടപ്പാത നിർമ്മാണം ഏറെ ഉപകരിക്കും.

എടവണ്ണപ്പാറ വരെ നടപ്പാത   നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു