രാമകൃഷ്ണൻ സരയുവിന് ഗണിതവിജ്ഞാന പുരസ്കാരം ലഭിച്ചു .


  സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രശസ്ത എഴുത്തുകാരനായിരുന്ന യു.എ ഖാദറിന്റെ പേരിലുള്ള അവാർഡാണ് രാമകൃഷ്ണൻ സരയൂവിന് ലഭിച്ചത് .


"ഗണിത ചിന്തനങ്ങളുടെ കുളിർമഴ പെയ്ത്തുകൾ "എന്ന പുസ്തകത്തിനാണ് പുരസ്കാരം.

 ഡിസംബർ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പേരാമ്പ്ര റീജിയണൽ കോപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ വച്ച് അവാർഡ് വിതരണം ചെയ്യും.

 പ്രമുഖ നാടക കൃത്ത് പ്രദീപ് കുമാർ കാവുന്തറയാണ് മുഖ്യാതിഥി .

പ്രൈമറി, അപ്പർ പ്രൈമറി ,ഹയർ സെക്കൻഡറി തുടങ്ങിയവയുടെ പിഎസ് സി പരിശീലനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് ഈ പുസ്തകം. 10 അധ്യായങ്ങളുള്ള ഈ പുസ്തകം 
ഗണിതത്തിൽ താൽപ്പര്യം വളർത്തുന്നതോടൊപ്പം പരീക്ഷയിലെ ടൈം മാനേജ്മെന്റ് പരിശീലനത്തിനും ഉപകരിക്കും.


പേരാമ്പ്ര സ്വദേശിയായ ഇദ്ദേഹം ഉള്ളിയേരി പാലോറ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. നേരത്തെ രവിവർമ്മ മാസ്റ്റർ അവാർഡും ലഭിച്ചിരുന്നു.
 



 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു