മപ്രം വെട്ടുകാട് കോളനി റോഡ് : നിർമ്മാണ പ്രവർത്തികൾ തുടങ്ങി.


നീണ്ട മുറവിളകൾക്കും കാത്തിരിപ്പിനും ശേഷം മപ്രം വെട്ടുകാട് കോളനി റോഡെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു.


വ്യാഴാഴ്ച രാവിലെ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ഇരു സൈഡുകൾ ജെസിബി ഉപയോഗിച്ച് കള കീറുന്ന ജോലികൾ ആരംഭിച്ചു.


ശേഷം കരിങ്കല്ല് ഉപയോഗിച്ച് മതിൽ കെട്ടും.
150 മീറ്ററാണ് റോഡ് നിർമ്മിക്കുകയെന്ന് ബ്ലോക്ക് മെമ്പർ അബൂബക്കർ പുളിയക്കൽ പറഞ്ഞു.
എസ് സി കോർപ്പസ് ഫണ്ട് ഉപയോഗിച്ച് പതിമൂന്നര ലക്ഷത്തിനാണ് റോഡ് നിർമ്മാണം നടത്തുന്നത്.രണ്ടാഴ്ചകൾക്കുള്ളിൽ റോഡ് നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്ലോക്ക് മെമ്പർ പറഞ്ഞു.

 നേരത്തെ, റോഡിന്റെ മധ്യത്തിൽ സ്റ്റെപ്പ് കെട്ടുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ സ്റ്റെപ്പ് പൂർണമായും ഒഴിവാക്കിയാണ് റോഡ് നിർമ്മിക്കുകയെന്ന് ബ്ലോക്ക് മെമ്പർ കൂട്ടിച്ചേർത്തു.

കെ ബാലൻ, വി അബ്ദുറഹിമാൻ എന്നിവർക്ക് ഇത് സംബന്ധമായി കോളനി നിവാസികൾ പരാതി നൽകിയിരുന്നു.

കസേരയിൽ ഇരുത്തി രോഗികളെ കൊണ്ടുപോകുന്ന അവസ്ഥ സോഷ്യൽ മീഡിയകളിലും പത്രങ്ങളിലും വലിയ വാർത്തയായിരുന്നു.

ഏതായാലും, റോഡെന്ന സ്വപ്നം പൂർത്തിയാവുന്നതിൽ കോളനി നിവാസികൾ ഏറെ സന്തോഷത്തിലാണ്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു