വാഴയൂർ : വടക്കും പാടം ഭാഗത്ത് പന്നി ശല്യം കൊണ്ട് പൊറുതിമുട്ടി കർഷകർ.

 


വാഴയൂർ : വാഴയൂർ പഞ്ചായത്തിലെ വടക്കും പാടം ഭാഗത്ത് നിരന്തരമായ പന്നി ശല്യം കൊണ്ട് പൊറുതിമുട്ടി കർഷകർ.


കുലക്കാറായ നേന്ത്രവാഴകളും മറ്റ് പച്ചകറി കൃഷികളും നിരന്തരം നശിപ്പിക്കുകയാണ് പന്നികൾ.


വേലായുധൻ , മൂസക്കോയ പി.കെ, കോയ കെ. ഇ എന്നിവരുടെ കൃഷിയിടങ്ങളിലാണ് പന്നി നഷ്ടങ്ങൾ വരുത്തിയത്.ജലസേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കവേയാണ് പന്നി ശല്യം രൂക്ഷമാവുന്നതെന്ന് കർഷകർ പറയുന്നു.പന്നി ശല്യം കൂടാതെ, കുരങ്ങ്, മുള്ളൻ പന്നി എന്നിവയുടെ ശല്യവും വാഴയൂരിലെ കർഷകർ നേരിടുന്നുണ്ട്.
ഭീമമായ പാട്ടം നൽകി കൃഷി നടത്തുന്നകർഷകർക്ക് ഇത് സഹിക്കാവുന്നതിലപ്പുറമാണെന്ന് കർഷകർ പറയുന്നു.

ഒരു നേന്ത്രവാഴക്ക് 250 രൂപയോളം മുടക്ക് വരുമെന്ന് കർഷകർ പറയുന്നു.
പാട്ടത്തെ കൂടാതെ ലോണെടുത്തുമാണ് മിക്ക കർഷകരും കൃഷി നടത്തുന്നത്.
ആയതിനാൽ പന്നി ശല്യത്തിൽ ശാശ്വത പരിഹാരം കണ്ടെത്താൻ അധികൃതർ തയ്യാറാണെന്ന് കർഷകർ ആവശ്യപ്പെട്ടു.


 


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു