സൗഹൃദ മുറ്റങ്ങളാണ് നാടിനാവശ്യം



  അരയങ്കോട് :മനുഷ്യ സ്നേഹവും ഐക്യവും സൗഹാർദവും ഊട്ടിയുറപ്പിക്കാൻ ഇത്തരം സൗഹൃദ മുറ്റങ്ങൾ ഉപകരിക്കുമെന്ന് മാവൂർ പഞ്ചായത്ത്‌ പത്താം വാർഡ് മെമ്പർ ജയശ്രീ ദിവ്യപ്രകാശ് പറഞ്ഞു.

 ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് സൗത്ത് അരയങ്കോട് കിഴക്കേടത്ത് അബ്ദുൽ അസീസിന്റെ വീട്ടിൽ നടത്തിയ സൗഹൃദ മുറ്റം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

  അബ്ദുൽ മജീദ് പുതുക്കോട് അധ്യക്ഷത വഹിച്ചു. മുഹമ്മദലി സുല്ലമി ഒതായി മുഖ്യ പ്രഭാഷണം നടത്തി.എ സി അഹമ്മദ് കുട്ടി മൗലവി, ടി അബ്ദുൽ മജീദ്,അബ്ദുൽ കരീം കിഴക്കേടത്,വി അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു