എറക്കോടൻ ടൈൽ ഡെപ്പോ : ഈസി ബിൽഡ് ലൈവ് വെറൈറ്റി എക്സ്പോ ഉദ്ഘാടനം ചെയ്തു.






കൂളിമാട് :-എറക്കോടൻ ടൈൽ ഡെപ്പോ സംഘടിപ്പിക്കുന്ന ഈസി ബിൽഡ് ലൈവ്
 വെറൈറ്റി എക്സ്പോ കുന്ദമംഗലം എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു.



 വീട് നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ടൈൽസ്, സാനിറ്ററി ഉൽപ്പന്നങ്ങൾക്ക് പുറമേ സിറാമിക് ഇന്നവേഷണുകൾ, റൂഫിംഗ് സാമഗ്രികൾ, എക്സ്റ്റീരിയർ ഉൽപ്പന്നങ്ങൾ, വാൾ സൊല്യൂഷൻ, വാട്ടർ,വേവ്, വേസ്റ്റ് മാനേജ്മെന്റ് ടെക്നിക്സ്, സോളാർ ഉൽപ്പന്നങ്ങൾ, മെഷീൻ ടൂൾസ്, തുടങ്ങിയവയെല്ലാം നേരിട്ട് കാണാനും ആസ്വദിക്കാനും അവസരം ഒരുക്കിയാണ് 2024 ഫെബ്രുവരി 29 വരെ നീണ്ടുനിൽക്കുന്ന വെറൈറ്റി എക്സ്പോ സംഘടിപ്പിക്കുന്നത്.


 തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും പുതിയ ടെക്നോളജിയിൽ പരിശീലനം നൽകുന്നതിനും പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും അവസരമൊരുക്കിക്കൊണ്ട് ഹോഗർ ടെക്നോളജി ഇന്നവേഷന്റെ നേതൃത്വത്തിൽ എറക്കോടൻ ടൈൽ ഡെപ്പോ പരിസരത്ത് ആരംഭിച്ച റൂറൽ ടെക്നോളജി സെന്റർ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.

 ഉൽപാദകരും ഉപഭോക്താക്കളും വിദഗ്ധ തൊഴിലാളികളും ഒരുമിക്കുന്ന ഇസിബിൽഡ് ഇന്ത്യ ഡോട്ട് കോം എന്ന വെർച്ചൽ പ്ലാറ്റ്ഫോമിന്റെ പ്രഖ്യാപനം സി എച്ച് സെന്റർ ജനറൽ സെക്രട്ടറി കെ എ കാദർ മാസ്റ്റർ നിർവഹിച്ചു.

  പാഴ് വസ്തുക്കളിൽ നിന്ന് കാരാട്ട് മൂസ നിർമ്മിച്ച മനോഹരമായ കൊട്ട വാർഡ് മെമ്പർ പി വത്സല ഏറ്റുവാങ്ങി. മൂസയെ 
 പത്താം വാർഡ് മെമ്പർ കെ റഫീഖ് ആദരിച്ചു. 
  എറക്കോടൻ ബിസിനസ് ഗ്രൂപ്പ് ചെയർമാൻ കെ ഖാലിദ്, എക്സിക്യൂട്ടീവ് ഡയറക്ടർ കെ ടി എ നാസർ 
തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു