എളമരം ഇരട്ടമൊഴി റോഡിലെ വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ അടിയന്തരമായി ചെയ്തുതീർക്കുന്നതിന് ശ്രമം നടത്തുമെന്ന് വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷൻ എൻജിനീയർ അറിയിച്ചു.

ഇത് സംബന്ധമായി ഇടപെടാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾക്ക് താമസം വരുന്നുവെങ്കിൽ അദ്ദേഹത്തെ അറിയിക്കാനും ഓർമിപ്പിച്ചു.

ജോലി തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഒച്ചിന്റെ വേഗത്തിലാണ് ജോലികൾ നടക്കുന്നത്.

കൂളിമാട് കടവ് പാലം , എളമരം കടവ് പാലം ഗതാഗതത്തിന് തുറന്നു നൽകിയതോടെ ഈ റോഡ് പ്രധാന റോഡായി മാറിയിരുന്നു.

 റോഡിന്റെ ശോചനീയാവസ്ഥ അപകടങ്ങൾക്ക് ആക്കം കൂട്ടുന്ന തരത്തിലായിരുന്നു.

കരാറുകാരനുമായി നാട്ടുകാർ സംസാരിച്ചപ്പോൾ ഡിസംബർ അവസാനത്തോടെ പണി പൂർത്തീകരിക്കുമെന്ന് പറഞ്ഞെങ്കിലും പണി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ശക്തമായ സമരമാർഗ്ഗങ്ങൾക്ക് നാട്ടുകാർ തയ്യാറായിക്കൊണ്ടിരിക്കുന്നതിന്നിടയിലാണ് പ്രോജക്ട് ഡിവിഷൻ എൻജിനീയറുടെ ആശ്വാസപ്രദമായ ഇടപെടൽ ഉണ്ടായത്.

വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ കഴിഞ്ഞ ഉടനെ അഞ്ചു കോടി രൂപയുടെ പദ്ധതി തുടങ്ങാൻ ഇരിക്കുകയാണ്.

 രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റി ജോലികൾ പൂർത്തിയാവാത്തത് ഒരു വിലങ്ങ് തടിയായി നിൽക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് നാട്ടുകാർ ജോലികൾ തീർപ്പാക്കുന്നതിന് ശക്തമായ സമരമാർഗത്തിന് ഇറങ്ങാൻ തീരുമാനിച്ചിരുന്നത്.

ഏതായാലും പ്രോജക്ട് ഡിവിഷൻ മാനേജറുടെ കൃത്യമായ ഇടപെടൽ നാട്ടുകാർക്ക് ഏറെ ആശ്വാസം പകരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു