വിനോദയാത്ര സംഘടിപ്പിച്ചു


വിനോദയാത്ര സംഘടിപ്പിച്ചു 

വാഴയൂർഗ്രാമപഞ്ചായത്ത്
ഭിന്നശേഷി കുട്ടികളുടെ വിനോദയാത്ര സംഘടിപ്പിച്ചു.

വാഴയൂർഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ വിനോദയാത്ര സംഘടിപ്പിച്ചു. വളാഞ്ചേരിഫന്റാസിയ പാർക്കിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. നാൽപ്പതിൽ അധികം കുട്ടികളും അവരുടെ രക്ഷിതാക്കളുംവളണ്ടിയർമാരും അടങ്ങുന്നതായിരുന്നു യാത്ര സംഘം. നർഗീസ് ബീഗത്തിനു ഫ്ലാഗ് കൈമാറി വാ ഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി വാസുദേവൻ മാസ്റ്റർ യാത്ര ഉദ്ഘാടനം ചെയ്തു. 

രണ്ട് ബസ്സുകളിലാണ് യാത്ര സംഘടിപ്പിച്ചത്. വാഴയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ പി കെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസിത ടീച്ചർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് ഫൗലദ്, ബഡ്സ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങൾ ഭരണസമിതി അംഗങ്ങളായ ജമീല കൊടമ്പാട്ടിൽ, രാജൻ കെ പി,സിഡിഎസ് ചെയർപേഴ്സൺ ബീന. കെ. തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തു. രാവിലെ എട്ടുമണിക്ക് കാരാട് നിന്ന് ആരംഭിച്ച യാത്ര കുട്ടികളും രക്ഷിതാക്കളുംനന്നായി ആസ്വദിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികോല്ലാസത്തിന് ഇത്തരം യാത്രകൾ ഇനിയും സംഘടിപ്പിക്കണമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഒരുപറ്റം നന്മ മനസ്സുകളുടെ സഹായത്തോടെയാണ് ഇത്തരത്തിൽ ഒരു യാത്ര സംഘടിപ്പിച്ചത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു