മപ്രം ഹയാത്തുദ്ദീൻ മദ്രസ ഷോപ്പിംഗ് കോംപ്ലക്സ് രണ്ടുമാസത്തിനകം പൂർത്തിയാവും


കൂളിമാട് പാലം ഉദ്ഘാടന ശേഷം വൻ മാറ്റങ്ങൾക്ക് വേദിയാകുന്ന മപ്പുറത്ത് ഹയാത്തുദ്ദീൻ മദ്രസയുടെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പുരോഗമിക്കുന്നു.

എൽ ഷെയ്പിൽ നിർമ്മിക്കുന്ന കെട്ടിടം രണ്ടു നിലകളാണ് ഉള്ളത്. താഴെ നിലയിൽ ഏഴ് റൂമുകൾ ഉണ്ടാവും.മുകൾ നില ഹാളായാണ് ഇപ്പോൾ പ്ലാൻ ചെയ്തിട്ടുള്ളത് .
മപ്രം പുളിക്കൽ ജംഗ്ഷനിൽ നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിൽ പാർക്കിംഗിന് ഏറെ സൗകര്യമുണ്ട്.

കൂളിമാട് പാലം ഉദ്ഘാടനം ചെയ്തതോടെ മലയോര മേഖലയിലൂള്ളവർക്ക് ശബരിമല, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പവഴിയാണിത്.
ഷോപ്പിംഗ് കോംപ്ലക്സ് രണ്ടു മാസത്തിനകം പൂർത്തിയാവുമെന്ന് നാട്ടുകാരനും കൂടിയായ എൻജിനീയർ ഫായിഖ് കെ സി പറഞ്ഞു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു