എടവണ്ണപ്പാറ ബസ്റ്റാൻഡിൽ വിളക്കുകൾ കത്തിത്തുടങ്ങി

 
എടവണ്ണപ്പാറ ബസ്റ്റാൻഡിൽ വിളക്കുകൾ കത്തിത്തുടങ്ങി

കഴിഞ്ഞ ആറുമാസത്തോളമായി എടവണ്ണപ്പാറ ബസ്റ്റാൻഡിലെ വിളക്കുകൾ പ്രകാശിക്കാത്തതിനാൽ യാത്രക്കാർ പ്രയാസത്തിലായിരുന്നു.യാത്രക്കാർ ഇരിക്കുന്നിടത്തെ ബൾബുകളാണ് മാറ്റിയത്.

വൈകുന്നേരമായാൽ ഇരുട്ടിൽ ബസ് കാത്തു നിൽക്കേണ്ട ഗതികേടിലായിരുന്നു.

പ്രത്യേകിച്ച് ,സ്ത്രീ യാത്രക്കാർ ഭീതിയോടെയായിരുന്നു യാത്ര ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരമാണ് വിളക്കുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാറ്റിയത്.

    നൂറുകണക്കിന് യാത്രക്കാർ കയറി ഇറങ്ങുന്ന ബസ്റ്റാൻഡിൽ വിളക്കുകൾ
പ്രകാശിക്കാത്തതിൽ അധികൃതർക്ക് നേരത്തെ പരാതി നൽകിയിരുന്നു.

മാത്രമല്ല, വൈകുന്നേരം തെരുവ് നായ ശല്യത്താൽ യാത്രക്കാർ ഭീതിയിലായിരുന്നു.
എടവണ്ണപ്പാറ ബസ്റ്റാൻഡിലെ കച്ചവടക്കാരുടെ ഫെസ്റ്റ് നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ബൾബുകൾ മാറ്റിയത് കച്ചവടക്കാർ ഏറെ സന്തോഷത്തിലാണ്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു