കളന്‍തോട് കൂളിമാട് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കല്‍ അടിയന്തിര നടപടികള്‍ക്ക് തീരുമാനം

 


കളന്‍തോട് കൂളിമാട് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. പദ്ധതി നടത്തിപ്പില്‍ നിലവിലുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്.



ജലജീവന്‍ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടല്‍, എരഞ്ഞിപറമ്പ ലിഫ്റ്റ് ഇറിഗേഷന്‍ ലൈന്‍, കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ എന്നിവ നടത്തുന്നതിന് അനുമതി നല്‍കാനും സമയബന്ധിതമായി ഇവ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കല്‍, കള്‍വര്‍ട്ട് നിര്‍മ്മിക്കുന്നതിന് ഗതാഗതം തിരിച്ചു വിടല്‍ തുടങ്ങിയവക്ക് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംയുക്ത പരിശോധന നടത്തുന്നതിനും ഈ സീസണില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു.

പി ടി എ റഹീം എംഎല്‍എ അദ്ധ്യക്ഷനായി. വിവിധ വകുപ്പുകളിലെ അസി. എക്സി. എഞ്ചിനീയര്‍മാരായ പി ബി ബൈജു, കെ പ്രസാദ് കുട്ടന്‍, എസ് സുപ്രിയ രവി, ഇ സദാശിവൻ, ജലജീവൻ, കെഡബ്ല്യുഎ, കെഎസ്ഇബി, കെആര്‍എഫ്ബി, മൈനര്‍ ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംബന്ധിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കല്‍ അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും കെആര്‍എഫ്ബി എക്സി. എഞ്ചിനീയര്‍ കെ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു