വാഴയൂരിലെ കാട്ടുപന്നി ശല്യം തെലുങ്കാനയിൽ നിന്നുള്ള ഷൂട്ടർമാരെ കൊണ്ടു വരാൻ ആലോചന



വാഴയൂരിലെ കാട്ടുപന്നി ശല്യം തെലുങ്കാനയിൽ നിന്നുള്ള ഷൂട്ടർമാരെ കൊണ്ടു വരാൻ ആലോചന :
കാട്ടു പന്നി ശല്യം കർഷകരുടെ യോഗം വിളിച്ചു ചേർത്തു.കാട്ടു ചെയ്യുന്നതിനായി വിളിക്ക് ചെയ്ത കർഷക യോഗത്തിലാണ് തീരുമാനം

വാഴയൂർ ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികൾ വിളകൾ നശിപ്പിക്കുന്നത് മൂലം കർഷകർ വലിയ പ്രയാസത്തിലാണ്.രാത്രി കാലങ്ങളിലാണ് ചെറുതും വലുതുമായ നേന്ത്രവാഴകൾ കാട്ടുപന്നികൾനശിപ്പിക്കുന്നത്.

. കോടഞ്ചേരി പഞ്ചായത്തിൽ കഴിഞ്ഞവർഷം തെലുങ്കാനയിൽ നിന്നുള്ള നാഷണൽ ലൈസൻസ് ഉള്ള ഷൂട്ടർമാരെയാണ് വെടിവയ്ക്കാനായി കൊണ്ടുവന്നിട്ടുള്ളത്..
 അവരുടെ സേവനം നമ്മുടെ പഞ്ചായത്തിലും ലഭ്യമാക്കാൻ സാധിക്കുമോ എന്ന് ആലോചിച്ചു നടപ്പിലാക്കുന്നതിനെ കുറിച്ച് കർഷകരു മായി ചർച്ച ചെയ്തു. 

. തോക്കിന് ലൈസൻസ് ഉള്ള ആളെ പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ടെങ്കിലും അവരുടെ സേവനം വേണ്ടരീതിയിൽ ലഭ്യമാകുന്നില്ല. നമ്മുടെ പ്രദേശത്തെ ലൈസൻസ് ഉള്ള തോക്കുള്ള ആളുകൾ ഇല്ലാത്തതിനാൽ പ്രസിഡണ്ടിന് വെടിവെക്കാൻ ഉത്തരവ് നൽകാൻ കഴിയുന്നില്ല. 

നാട്ടിൽ ലഭ്യമായ പല രീതികളും കർഷകർ പ്രയോഗിക്കുന്നുണ്ടെങ്കിലും ഒന്നും വേണ്ടത്ര ഫലിക്കുന്നില്ല. അടിക്കാടുകൾ വെട്ടി കാട്ടുപന്നികളുടെ ശല്യം കുറയ്ക്കാൻ കഴിയുന്നതിനെക്കുറിച്ചും പരിശോധിക്കണം എന്ന് അഭിപ്രായം. ഉയർന്നു.
.
 യോഗത്തിൽ ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത ടീച്ചർ, മെമ്പർ രാജൻ കെ പി, അശോകൻ കെ, അബ്ദുൽ അസീസ് പി പി, പി കെ അബ്ദുറഹിമാൻ,അസീസ് പുതിയോത്ത്, ഗോവിന്ദൻ കയപ്പറ്റ, കാസ്മിക്കോയ , ശശികുമാർ, അബ്ദുറഹിമാൻ കെ ബാബു ആർണ്ണയിൽ, കോരു ക്കുട്ടി, തുടങ്ങിയവർ സംസാരിച്ചു. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി ഓരോ പ്രദേശത്തു നിന്നും രണ്ടു പേരെ വീതം ചുമതലപ്പെടുത്തി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു