കൂളിമാട് കടവ് പാലത്തിന് മുകളിൽ മാലിന്യങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.





എടവണ്ണപ്പാറ: കൂളിമാട് കടവ് പാലത്തിന് മുകളിൽ വേസ്റ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

വെള്ളിയാഴ്ചരിവിലെയാണ് മാലിന്യങ്ങൾ ഒരു ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ചാത്തമംഗലം ,വാഴക്കാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധപ്പെടുത്തുന്ന പാലത്തിന്റെ ഇരു ഭാഗത്തും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്ന് ഇരുപഞ്ചായത്തുകളോടും നാട്ടുകാർ ആവശ്യപ്പെടുകയാണ്.


വയനാട്, മൈസൂർ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നിരവധിയാളുകളാണ് ഈ പാലം വഴി കടന്നുപോവുന്നത്.


പാലത്തിന് മുകളിൽ നിക്ഷേപിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ അടക്കമുള്ള മാലിന്യങ്ങൾ ശേഖരിക്കാൻ സന്നദ്ധ സംഘടനകൾ തയ്യാറാണെങ്കിലും നിക്ഷേപിക്കാൻ വേസ്റ്റു ബിന്നുകൾ ലഭ്യമല്ലാത്തത് മാലിന്യ രഹിത കൂളിമാട് പാലത്തിനായി ശ്രമിക്കാൻ പ്രയാസമുണ്ടാക്കുന്നതായി ഈ മേഖലയിലുള്ളവർ പറയുന്നു.


ചാലിയാർ, ഇരുവഞ്ഞിപുഴയുടെ സംഗമ സ്ഥാനം കൂടിയായ കൂളിമാട് പാലം മാലിന്യ രഹിതമാക്കി തീർക്കുവാൻ ഇരു പഞ്ചായത്തുകളുടെയും സമ്പൂർണ്ണ സഹകരണം ആവശ്യപ്പെടുകയാണ്

നാട്ടുകാർ.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു