വാഴയൂർ : പരിരക്ഷ സ്നേഹസംഗമം സംഘടിപ്പിച്ചു

.


 വാഴയൂർ : വാഴയൂർ ഗ്രാമപഞ്ചായത്തും വാഴയൂർ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പഞ്ചായത്തിലെ വർഷങ്ങളായി കിടപ്പിലായി പോയ സഹോദരങ്ങളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. ഇത്തരം ആളുകളുടെയും അവരുടെ കൂട്ടിരിപ്പുകാരുടെയും പാലിയേറ്റീവ് പരിരക്ഷ വളണ്ടിയർമാരുടെയുംസംഗമമാണ് സംഘടിപ്പിച്ചത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി പി വാസുദേവൻ മാസ്റ്റർ നിർവഹിച്ചു,. 
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി കോലോത്തൊടിയുടെ അധ്യക്ഷത വഹിച്ചു. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ പി കെ സ്വാഗതവുംഎച്ച്ഐ പ്രകാശ് നന്ദിയും പറഞ്ഞു. പ്രമുഖ ഗായകൻ മുരളി മാഷ്മുഖ്യാതിഥിയായിരുന്നു. 
മാജിക് രംഗത്ത് പ്രതീക്ഷയായ അമേഘ പാണ്ടിക്കാടൻ സദസ്സിനു വേണ്ടി വിസ്മയകരമായ മാജിക്കുകൾ അവതരിപ്പിച്ചു
 പരിരക്ഷ നേഴ്സ് പ്രജിഷ പദ്ധതി വിശദീകരിച്ചു.ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റ സീന ടീച്ചർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ ഫൗലദ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത ടീച്ചർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ പി അബ്ദുൽ അസീസ്,CDS ചെയർപേഴ്സൺ ബീന കെ, മെഡിക്കൽ ഓഫീസർ ഡോക്ടർ ഷഹീദ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുജീബ് മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എ വി അനിൽകുമാർ, വാർഡ് മെമ്പർമാരായ പത്മാവതി പി സി, വാസുദേവൻ എം, രാജൻ കെ പി, സജിന മലയിൽ, സുമിത്ര നാലുകണ്ട ത്തിൽ, മിനി ചരലൊടി, ജമീല കൊടമ്പാട്ടിൽ, സുധ പുന്നത്തുകൊല്ലേരി, സരിത ടീച്ചർ, എച്ച്ഐ പ്രകാശ്,വാഴയൂർപാലിയേറ്റീവ് ക്ലിനിക് പ്രവർത്തകർ,ആശാവർക്കർമാർ,കുടുംബശ്രീ അംഗങ്ങൾ, സംബന്ധിച്ചു.
 


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു