എളമരം ഇരട്ടമൊഴി വാട്ടർ അതോറിറ്റി ജോലികൾ : ടാറിംഗ് അടുത്ത ആഴ്ച തുടങ്ങും.

എളമരം ഇരട്ടമൊഴി വാട്ടർ അതോറിറ്റി ജോലികൾ : ടാറിംഗ് അടുത്ത ആഴ്ച തുടങ്ങും.
ഇല്ലെങ്കിൽ റോഡ് ഉപരോധമടക്കമുള്ള കടുത്ത സമരത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ



 രണ്ട് വർഷം മുമ്പ് 5 കോടി രൂപ അനുവദിച്ചിട്ടും പണി തുടങ്ങാനാവാതെ കിടക്കുന എളമരം ഇരട്ടമൊഴി റോഡ് ഗതി കിട്ടാതെ മുന്നോട്ട് .


പണി തുടങ്ങുന്നതിന് തടസ്സമായി നിന്നിരുന്ന എളമരം ഇരട്ടമൊഴി റോഡിലെ വാട്ടർ അതോറിറ്റിയുടെ ജോലികൾ അടുത്ത ആഴ്ച തീർക്കാമെന്ന് കരാറുകാരൻ പറഞ്ഞു.



ടാറിംഗാണ് ഇനി അവശേഷിക്കുന്നത് . പണി തുടങ്ങിയില്ലെങ്കിൽ റോഡ് ഉപരോധമടക്കമുള്ള കടുത്ത സമരത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ.

വെള്ളിയാഴ്ച രാവിലെ മുട്ട്ങ്ങൽ അങ്ങാടിയിൽ നിന്ന് നാട്ടുകാർ കരാറുകാരനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു.

ഇതിന് മറുപടിയായാണ് ടാറിംഗ് അടുത്ത ആഴ്ച തുടങ്ങുമെന്ന് കരാര്യകാരൻ പറഞ്ഞത്.

വാട്ടർ അതോറിറ്റിയുടെ ജോലികൾ പൂർത്തിയായാൽ ഉടനെ അഞ്ച് കോടിയുടെ പൊതുമരാമത്ത് വകുപ്പു ജോലികൾ ആരംഭിക്കുമെന്ന് നവകേരള സദസിൽ നൽകിയ നിവേദനത്തിന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉടൻ ജോലികൾ തുടങ്ങണമെന്നാണ് നാട്ടുകാർ പറയുന്നത്.

രണ്ട് പാലങ്ങളുടെ പ്രധാന റോഡായതിനാൽ ഗതാഗത പ്രയാസങ്ങളാൽ ഏറെ പ്രയാസപ്പെടുകയാണ് നാട്ടുകാർ.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു