ഓട്ടുപാറ കൂളിമാട് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണം :സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു.




എടവണ്ണപ്പാറ: ഓട്ടുപാറ കൂളിമാട് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണം :സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു.

കൂളിമാട് പാലം ഉദ്ഘാടനം ചെയ്തതോടെ മലയോര മേഖലയെ കോഴിക്കോട് എയർപോർട്ട്, ശബരിമല തുടങ്ങിയ ഭാഗങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന നിർണായക റോഡായ ഓട്ടുപാറ കൂളിമാട് റോഡ് പഞ്ചായത്ത് ആസ്തി രജിസ്റ്ററിലാണ് ഇപ്പോഴുള്ളത്. ഈ റോഡിൽ നവീകരണ ജോലികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ പഞ്ചായത്തിനോട് ആവശ്യപ്പെടാൻ സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു.

ശനിയാഴ്ച വൈകുന്നേരം കൂളിമാട് പാലം മപ്രം ഭാഗത്ത് ഫാൽക്കൺ റെസ്റ്റോറിന്റെ സമീപത്ത് ചേർന്ന യോഗത്തിലാണ് സർവകക്ഷി യോഗം ആവശ്യപ്പെട്ടത്.

റോഡിന്റെ നവീകരണത്തിന് ഊരാലുങ്കൽ ലേബർ കോൺടാക്ടിംഗ് സൊസൈറ്റി പ്രൊജക്റ്റ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.

ബഹുജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരണ സംഘടിപ്പിച്ച് നിവേദനം ഉടൻ തന്നെ പഞ്ചായത്ത് അധികൃതർക്ക് കൈമാറും.

കെ.കെ അബ്ദുൽ മജീദ്, കെ.പി.മുഹമ്മദ് ഹുസൈൻ, എ.സി. മജീദ്, എം.എം. അലി മപ്രം, വി.പി അബ്ദു, അഷ്റഫ് ടി, ടി.കരിം, മുഹമ്മദ് ഹബീബ് പി.പി. എന്നിവർ പങ്കെടുത്തു.




Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു