വാഴയൂർ ഗ്രാമപഞ്ചായത്ത് വയോജന സംഗമം കാരാട് ഇ കെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു

വാഴയൂർ ഗ്രാമപഞ്ചായത്ത് വയോജന സംഗമം കാരാട് ഇ കെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 

പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി കോലോത്തൊടിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി പി വാസുദേവൻ മാസ്റ്റർ നിർവഹിച്ചു. 

ഫിലിപ്പീൻസ് നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ 80 പ്ലസ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ ജേതാവായ സമദ് മാഷ് അരീക്കോട് മുഖ്യാതിഥിയായി. 

വാർദ്ധക്യത്തിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മോട്ടിവേഷൻ ക്ലാസ്സ് പ്രമോദ് ഐക്കരപ്പടി അവതരിപ്പിച്ചു.

  

കുട്ടിക്കാലത്ത് അഭ്യസിച്ച ഡാൻസും അഭിനയവും ഒക്കെ പുറത്തെടുക്കാൻ 60 ഉം 70ഉം വയസ്സ് പ്രായമുള്ള വയോജനങ്ങൾക്ക് അവസരം ഒരുക്കുകയായിരുന്നു 

 . പരിപാടിഅവതരിപ്പിച്ച മുഴുവൻ ആളുകൾക്കും സമ്മാനവും നൽകുകയുണ്ടായി. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ പി കെ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദഫൗലദ്, ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത , മെമ്പർ പത്മാവതി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അബ്ദുൽ അസീസ് കെ പി. വാർഡ് മെമ്പർ വാസുദേവൻ , ബീന, ഐ സി ഡി എസ് സൂപ്പർവൈസർ റുബീന,ഷണ്മുഖൻ, സി പി റഷീദ് പങ്കെടുത്തു, 

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു