മപ്രം തടായിലെ എയർടെൽ ടവർ പ്രവർത്തനസജ്ജമായി. പ്രദേശത്തുകാർക്ക് ഒരു മാസം കോളും നെറ്റും ഫ്രീ

മപ്രം തടായിലെ എയർടെൽ ടവർ പ്രവർത്തനസജ്ജമായി. പ്രദേശത്തുകാർക്ക് ഒരു മാസം കോളും നെറ്റും ഫ്രീ .മപ്രം തടായിലെ എയർടെൽ ടവറാണ് ചൊവ്വാഴ്ച പ്രവർത്തനസജ്ജമായത്.


ഇതിന്റെ ഭാഗമായി 299 രൂപ ചിലവ് വരുന്നപാക്കേജാണ്   സൗജന്യമായി പ്രദേശത്ത് ടവറിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക്   കമ്പനി നൽകുന്നത്.ഒരുമാസം ഒന്നര ജിബി നെറ്റും അൺ ലിമിറ്റഡ് കാളും ഉപയോഗിക്കാമെന്ന് കമ്പനി അധികൃതർ പറയുന്നു.നമ്പർ മാറാതെ തന്നെ   പോർട്ടിംഗ് ചെയ്യാം.5g മൊബൈൽ ഉള്ളവർക്ക് അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം.

239 നു മുകളിൽ റീചാർജ് ചെയ്യുന്നവർക്ക് എല്ലാവർക്കും ഫൈവ് ജി നെറ്റ്  വർക്ക് പരിധിയിലുള്ളവർക്ക്     അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാമെന്നും കമ്പനി പറയുന്നു.

കൂടാതെ 155 രൂപക്ക് റീചാർജ് ചെയ്യുമ്പോൾ അൺലിമിറ്റഡ് കാളും ഒരു ജി.ബി നെറ്റും ലഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഈ ഓഫർ ടവറിന് ഒരു കിലോമീറ്റർ ചുറ്റളവിലാണെന്നും   ഈ സൗജന്യം കൂടുതൽ പേർ ഉപയോഗപെടുത്തണമെന്നും അധികൃതർ പറഞ്ഞു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു