Posts

LSS USS വിജയികളെ അനുമോദിച്ചു.

Image
ഓമാനൂർ യുവജന വായനശാല & ഗ്രന്ഥാലയം ഈ വർഷം LSS & USS വിജയികളായവരെ അനുമോദിച്ചു. ചടങ്ങ് ചിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എളങ്കയിൽ മുംതാസ് ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് അഡ്വ. പി കെ ശിഹാബുദ്ധീൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മൻസൂർ അഹമ്മദ് സ്വാഗതവും, മുബശ്ശിർ ഓമാനൂർ, ത്വയ്യിബ് ഓമാനൂർ, അശ്റഫ് മാസ്റ്റർ, കമ്മുകുട്ടി മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ, എം കെ ജലീൽ, ഫൈസൽ മാസ്റ്റർ എന്നിവർ ആശംസയും അറിയിച്ചു. റഫീഖ് മണിപ്പാട്ടിൽ നന്ദി അറിയിച്ചു.

പഠന വർഷത്തിന് കരുത്തേകി പി.ടി.എ. ജനറൽബോഡി.

Image
കൂളിമാട് : മദ്രസ പഠന വർഷത്തിന് കരുത്തേകി കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിൽ പിടിഎ വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. പ്രസിഡണ്ട് ടി.വി. ഷാഫി മാസ്റ്റർ അധ്യക്ഷനായി. മഹല്ല് ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.വീരാൻകുട്ടി ഹാജി മുഖ്യപ്രഭാഷണം നടത്തി. മുഫത്തിശ് മുജീബ് റഹ്മാൻ ദാരിമി മുഖ്യാതിഥിയായി. അയ്യൂബ് കൂളിമാട് , പ്രഥമാധ്യാപകൻ വി.അബൂബക്കർ മാസ്റ്റർ, വാർഡ് മെമ്പർ കെ. എ. റഫീഖ്, ഇ.കുഞ്ഞോയി, ടി.സി മുഹമ്മദ് ഹാജി,  അഷ്റഫ് അഷ്റഫി, ഇർഷാദ് ഫൈസി,അബ്ദുല്ല മുസ്‌ലിയാർ,നൗഫൽ ഫൈസി ,റഫീഖ് മുസ്ലിയാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ : ടി.വി.ഷാഫി മാസ്റ്റർ (പ്രസി :) കെ മുജീബ്.(വൈ. പ്രസി:)

മുട്ടുങ്ങൽ ഓട്ടുപാറ റോഡ് : റീടാറിങ്ങും കോൺക്രീറ്റും പൂർത്തിയായി

Image
എടവണ്ണപ്പാറ : മുട്ടുങ്ങൽ പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ മുട്ടുങ്ങൽ ഓട്ടുപാറ റോഡ് റീ ടാറിംഗും കോൺക്രീറ്റും പൂർത്തിയായി . 315 മീറ്റർ നീളത്തിലാണ് നവീകരണ പ്രവർത്തികൾ പൂർത്തിയായത്.പദ്ധതിക്ക് 6 അര ലക്ഷം ചെലവഴിച്ചതായി അധികൃതർ പറഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞു ഈ റോഡ് ഗതാഗത യോഗ്യമല്ലായിരുന്നില്ല .

മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ ബസ് തൊഴിലാളി യൂണിയൻ എടവണ്ണപ്പാറ അംഗത്വ കാമ്പയിന് തുടക്കമായി

Image
     എടവണ്ണപ്പാറ : മോട്ടോർ ആൻഡ് എഞ്ചിനീയറിങ് വർക്കേഴ്സ് യൂണിയൻ എടവണ്ണപ്പാറ ബസ്റ്റാൻഡിലെ തൊഴിലാളികൾക്ക് അംഗത്വ കാമ്പയിന് തുടക്കമായി .എസ് ടി യു മണ്ഡലം പ്രതിനിധി എൻ എച്ച് ആലി ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകുന്നേരം 4 മണി വരെ ക്യാമ്പയിൻ ഉണ്ടാകുമെന്ന് അറിയിച്ചു. എസ് ടി യു പ്രസിഡൻറ് മൻസൂർ ,ജോയിൻ സെക്രട്ടറി യാസിർ എന്നിവർ ക്യാമ്പയിൻ നേതൃത്വം നൽകുന്നു.എടവണ്ണപ്പാറ ബസ്റ്റാൻഡിൽ നിന്ന് കോഴിക്കോട്ടേക്ക് മാത്രമായി 29 ഓളം ബസ്സുകൾ ഉണ്ട്.കൂടാതെ, നൂറിലധികം ബസ്സുകൾ ബസ്റ്റാൻഡിൽ സർവീസ് നടത്തുന്നുണ്ടെന്ന് പ്രതിനിധികൾ അറിയിച്ചു.യൂണിയന് കീഴിൽ വിശേഷ ദിവസങ്ങളിൽ കിറ്റ് വിതരണം അസുഖ ബാധിതരായ തൊഴിലാളികൾക്ക് സഹായം തുടങ്ങി നിരവധി സാമൂഹ്യ, കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.

പ്ലസ് വൺ സീറ്റ് വിഷയം : - സർക്കാർ മർക്കടമുഷ്ടി വെടിയണം - ഒ.പി.എം അഷ്‌റഫ്‌

Image
 മാവൂർ: മലബാർ മേഖലയിൽ പ്ലസ് വണ്ണിന് ആവശ്യമായ അധിക ബാച്ച് അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ മർക്കടമുഷ്ടി ഉപേക്ഷിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ്‌ മൗലവി ആവശ്യപ്പെട്ടു. മലബാർ മേഖലയിൽ പ്ലസ് വണ്ണിന് ആവശ്യമായ അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല കമ്മിറ്റി മാവൂരിൽ സംഘടിപ്പിച്ച പെൻ പ്രൊട്ടസ്റ്റ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ' മാവൂർ പെട്രോൾ പമ്പ് പരിസരത്തു നിന്ന് പ്രകടനത്തോടെ ആരംഭിച്ച പരിപാടി അങ്ങാടിയിൽ പ്രതിഷേധ സംഗമത്തോടെ സമാപിച്ചു. മേഖല ജനറൽ സെക്രട്ടറി സൈദ് അലവി മാഹിരി ആയംകുളം, ട്രഷറർ റഊഫ് മലയമ്മ സംസാരിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൽ കരീം നിസാമി, ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ്, അബ്ബാസ് റഹ്‌മാനി, അബ്ദുറഹ്മാൻ ഫൈസി, ശുകൂർ പാറമ്മൽ സഫറുള്ള കൂളിമാട്, അബ്ദുറസാഖ് മുസ്‌ലിയാർ മലയമ്മ, അനസ് കൽപള്ളി നേതൃത്വം നൽകി.

വേനൽ ചൂടിന് ആശ്വാസമായി മഴ പെയ്തു. എളമരം ഇരട്ടമൊഴി റോഡ് തോടായി മാറി

Image
എടവണ്ണപ്പാറ : വേനൽ ചൂടിന് ആശ്വാസമായി മഴ പെയ്തു. എന്നാൽ , എളമരം ഇരട്ടമൊഴി റോഡ് തോടായി മാറി..ശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മിക്കാത്തതിനാൽ മപ്രം തടായിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് വരുന്നതാണ് ഇതിന് കാരണം ..ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം ടെൻഡർ നടപടിയിലേക്ക് നീങ്ങുമെന്ന് അധികൃതർ പറഞ്ഞ എളമരം ഇരട്ടമൊഴി റോഡിലെ മപ്രംം പുളിക്കൽ ജംഗ്ഷനിൽ കൾവർട്ട് നിർമ്മിച്ച തടായിൽ നിന്ന് വരുന്ന വെള്ളം ഡ്രൈനേജിലേക്ക് തിരിച്ചു വിടണമെന്ന് നാട്ടുകാർർ ആവശ്യപ്പെടുന്നു . എല്ലാ വർഷവും മഴപെയ്തു തുടങ്ങിയാൽ മപ്രം പുളിക്കൽ ജംഗ്ഷൻ മുതൽ കൂളിമാട് പാലം വരെ റോഡ് പുഴയായി മാറുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. കൂളിമാട് പാലം ഗതാഗതത്തിന് തുറന്നു നൽകിയതോടെ ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനം എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതിനായി മഞ്ചേരി പുതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെ കാണാനിരിക്കുകയാണ്. നാട്ടുകാർ.

ഇരട്ടമൊഴി കടവിൽ നീർനായ കടിച്ചു നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

Image
എടവണ്ണപ്പാറ : വെള്ളിയാഴ്ച രാവിലെ ഇരട്ട മൊഴി കടവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളെ നീർനായ കടിച്ചു. രാവിലെ എട്ടു മണിക്കാണ് സംഭവം. ചീക്കോട് പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിപ്പടിയിലെ ഇരട്ട മൊഴി കടവിലാണ് സംഭവം   റിഷാദ്, സിയാദ്, റയ്യാൻ, നഹന, ലിയ എന്നീ വിദ്യാർത്ഥികളെയാണ് നീർനായ കടിച്ചത്. ചീക്കോട് ഹയർസെക്കൻഡറി സ്കൂളിലെ   വിദ്യാർത്ഥികൾക്കാണ് നീർനായുടെ കടിയേറ്റത്. നീർനായ യുടെ കടിയേറ്റ വിദ്യാർത്ഥികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഈ കടവിൽ നിന്ന് 5 മാസങ്ങൾക്കു മുമ്പ് നാലിലധികം പേരെ നീർനായ ആക്രമിച്ചിരുന്നു. ചാലിയാർ പുഴയിൽ നീർനായ ശല്യം വർദ്ധിച്ചിരിക്കുകയാണ്.നീർനായയുടെ ആക്രമണം നിയന്ത്രിക്കാൻ വനം വകുപ്പുമായി കൈകോർത്ത് നടപടികൾ സ്വീകരിക്കാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി വ്യാപകമാണ്. നീർനായ യുടെ  കടിയേറ്റവർക്ക് സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കുന്നുണ്ട് .എന്നാൽ ഇതിനെക്കുറിച്ച് പലരും അഞ്ജരാണ്. ഏതായാലും നീർനായയുടെ ആക്രമണത്തിൽ നിന്ന് മോചനം ലഭിക്കാൻ വനം വകുപ്പുമായി കൈകോർത്ത് സ്വത്വര നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയാണ്.